Sunday December 04, 2016
Latest Updates

‘കത്തോലിക്കാ പുരോഹിതര്‍ സ്വവര്‍ഗ വിവാഹത്തിന് കാര്‍മികത്വം വഹിക്കേണ്ടെന്ന് പറയുമ്പോള്‍ അത് അര്‍ഥമാക്കുന്നത് എന്താണ് ?’

‘കത്തോലിക്കാ പുരോഹിതര്‍ സ്വവര്‍ഗ വിവാഹത്തിന് കാര്‍മികത്വം വഹിക്കേണ്ടെന്ന് പറയുമ്പോള്‍ അത് അര്‍ഥമാക്കുന്നത് എന്താണ് ?’

സ്വവര്‍ഗ വിവാഹത്തില്‍നിന്ന് ക്രിസ്ത്യാനികളെ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും റഫറണ്ടത്തില്‍ അവനവന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് തീരുമാനമെടുക്കാനുള്ള അവകാശം നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ഡര്‍മട്ട് മാര്‍ട്ടിന്‍.

ഡബ്ലിനിലെ അയോണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രസംഗത്തില്‍ മെയ് റെഫറണ്ടം പാസാക്കപ്പെട്ടാല്‍ സ്വവര്‍ഗ വിവാഹ നിയമം കൊണ്ട്പ്രശ്‌ന ബാധിതമാക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ കാര്യത്തില്‍ കൂടുതല്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തണമെന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു..

വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പഠിപ്പിക്കലുകള്‍ എന്ന വിഷത്തില്‍ സംസാരിക്കുന്നതിനിടെ ഡോ ജോണ്‍ മുറെയാണ് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയാല്‍ സഭയുടെ നിലപാട് എന്തായിരിക്കുമെന്ന ചോദ്യം ഉന്നയിച്ചത്. 

മനസ്സാക്ഷി നിര്‍ണയത്തിനുള്ള സ്വാതന്ത്ര്യം മനുഷ്യന്‍െ മൗലികാവകാശമാണ്. കാരണം അത് അവരുടെ വ്യക്തിത്വത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. അതെന്താണ് അര്‍ത്ഥമാക്കുന്നതെന്നുള്ള സംവേദനക്ഷമത നമ്മള്‍ പുനസൃഷ്ടിക്കേണ്ടിയിരിക്കുന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 

ഇതില്‍ അനൗചിത്യമുണ്ട്. ഉദാഹരണത്തിന് പുരോഹിതന്മാര്‍ സ്വവര്‍ഗവിവാഹത്തിന് കാര്‍മികത്വം വഹിക്കേണ്ടെന്ന് രാഷ്ട്രീയക്കാരും റഫറണ്ടത്തെ അനുകൂലിക്കുന്നവരും പറയുന്നു. എന്താണ് അത് ഉദ്ദേശിക്കുന്നത് ? അത് പറയുന്നത്…അവിടെയൊരു സത്യസന്ധതയുടെ ചോദ്യമുണ്ടെന്നാണ്. മതപുരോഹിതന്മാരുടെ മനസാക്ഷിയെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നാണ്. 

കത്തോലിക്കാ സഭ സ്വവര്‍ഗ വിവാഹത്തെ സംബന്ധിച്ച ജനഹിത പരിശോധനത അനുകൂലമായാലും അത് അംഗീകരിക്കുന്നില്ലെന്ന പ്രസ്താവന അദ്ദേഹം ഇവിടെ ആവര്‍ത്തിച്ചു. പരസ്പര ബഹുമാനത്തോടെ ഇതു സംബന്ധിച്ച ചര്‍ച്ചകളള്‍ മുന്നോട്ടു കൊണ്ടു പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


Scroll To Top