Friday December 02, 2016
Latest Updates

ഗേയെ വത്തിക്കാന്റെ അമ്പാസിഡറാക്കിയ ഫ്രാന്‍സിന്റെ തീരുമാനം മാര്‍പാപ്പ തള്ളി 

ഗേയെ വത്തിക്കാന്റെ അമ്പാസിഡറാക്കിയ ഫ്രാന്‍സിന്റെ തീരുമാനം മാര്‍പാപ്പ തള്ളി 

വത്തിക്കാന്‍:സ്വവര്‍ഗ്ഗ രതിക്കാരനായ നയതന്ത്ര പ്രതിനിധിയെ വത്തിക്കാനിലെക്കുള്ള ഫ്രാന്‍സിന്റെ അംബാസിഡറായി
നിയമിച്ചത് കത്തോലിക്കാ സഭ അംഗീകരിച്ചില്ല. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയുടെ സന്തത സഹാചാരിയും ഫ്രഞ്ച് നയതന്ത്രജ്ഞരിലെ രണ്ടാമനുമായ ലോറന്റ് സ്‌റ്റെഫാനിയുടെ നിയമനത്തെയാണ് സഭ എതിര്‍ത്തത്. ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് വത്തിക്കാനില്‍നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വവര്‍ഗ്ഗ രതിക്കാരോട് തുറന്ന സമീപനം സ്വീകരിച്ചിരുന്ന ഫ്രാന്‍സിസ്മാര്‍പ്പാപ്പയുടെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നടപടി.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളാണ്ടെയുടെ ചീഫ് ഓഫ് പ്രോട്ടോകോളായിരുന്ന ലോരന്റ്‌റ് സ്റ്റെഫാനിനിയെ ക്യാബിനറ്റിന്റെയും പ്രസിഡന്റിന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് വത്തിക്കാനിലേക്ക്
നിയമിച്ചത്. സ്റ്റെഫാനിയുടെ നിയമനം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വത്തിക്കാനിലേക്ക് നല്‍കിയിരുന്നെങ്കിലും ഒന്നര മാസമായിട്ടും വത്തിക്കാന്‍ പ്രതികരിച്ചില്ല. നിയമന ഉത്തരവിനെ ഒന്നര മാസമായി
അംഗീകരിക്കുന്നു എന്ന മറുപടി നല്‍കിയില്ലെങ്കില്‍ അത് തള്ളിക്കളഞ്ഞതായി കണക്കാക്കും. 

സ്റ്റെഫാനി സ്വവര്‍ഗരതിക്കാരനാണെന്നും അതിനാലാണ് വത്തിക്കാന്‍ ഇയാളുടെ നിയമനത്തില്‍ മൗനം പാലിച്ച് എതിര്‍പ്പ് അറിയിച്ചതെന്നുമാണ് ഫ്രാന്‍സിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ 2001 മുതല്‍ 2005 വരെ വത്തികാനിലെ ഫ്രഞ്ച് എംബസ്സിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റെഫാനിനി രാജ്യത്ത് വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തി കൂടിയാണ്. 2013 ല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി ഫ്രഞ്ച് ഗവണ്മെന്റ് പാസാക്കിയ വിധിയെ ഫ്രാന്‍സിസ് മാര്‍പാപ്പ എതിര്‍ത്തിരുന്നു.

സ്വവര്‍ഗരതിക്കാരോടുള്ള സമീപനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകള്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ഒരാള്‍ സ്വവര്‍ഗരതിക്കാരനാണെങ്കില്‍ അത് ദൈവഹിതമാണെന്നും ഞാന്‍ അതിനെ വിധിക്കാന്‍ ആളല്ലെന്നുമായിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.

Scroll To Top