Wednesday January 18, 2017
Latest Updates

ഗാംഗുലിയെ ടീം ഇന്ത്യയുടെ മാനേജരാക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍

ഗാംഗുലിയെ ടീം ഇന്ത്യയുടെ മാനേജരാക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍

സൌരവ് ഗാംഗുലിയെ ടീം ഇന്ത്യയുടെ മാനേജറായി നിയമിക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ഗാംഗുലി സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന്റെ തലപ്പത്തുവന്നാല്‍ ടീം ഇന്ത്യക്ക് മറ്റൊരു കോച്ചിന്റെ ആവശ്യമുണ്ടാവില്ലെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം ഉള്‍പ്പടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ഗാംഗുലിയുടെ സമയലഭ്യത കൂടി പരിശോധിക്കേണ്ടതാണ്. ബിസിസിഐ അധിക്രുതര്‍ ഗാംഗുലിയുമായി സംസാരിച്ച് അദ്ദേഹത്തിനു സമ്മതമാണെങ്കില്‍ ഈ ഉത്തരവാദിത്വം അദ്ദേഹത്തെ ഏല്‍പ്പിക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

ഡങ്കന്‍ ഫ്‌ലച്ചര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഗാംഗുലി ഇന്ത്യന്‍ കോച്ചാവുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഗാംഗുലിസച്ചിന്‍ദ്രാവിഡ് ത്രയത്തെ ഉള്‍പ്പെടുത്തി ടീം ഇന്ത്യക്ക് ഉപദേശകസമിതി രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തുന്നത്. എന്നാല്‍ ടീമിന്റെ പുതിയ മാനേജ്‌മെന്റ് തലവന്റെ കാര്യത്തില്‍ അന്തിമ ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ല. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടീം ഡയറക്ടര്‍, ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത് രവി ശാസ്ത്രിയാണ്.

Scroll To Top