Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ഗ്യാസ് വില കുറയുന്നു

അയര്‍ലണ്ടില്‍ ഗ്യാസ് വില കുറയുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹോള്‍സെയില്‍ ഗ്യാസ് വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നിന്നും ഈ വര്‍ഷത്തിലേക്കെത്തുമ്പോള്‍ 41% വില ഇടിവാണ് മേഖലയില്‍ രേഖപ്പെടുത്തിയത്. യൂറോപ്പിലാകമാനം ധാരാളമായി ലഭ്യമാകുന്നതാണ് ഗ്യാസ് വില കുറയാന്‍ കാരണമായിരിക്കുന്നത്.

അയര്‍ലണ്ടില്‍ ഗ്യാസ് വിതരണം നടത്തുന്ന പ്രധാന ഏജന്‍സിയായ വായു എനര്‍ജിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് 20% ആണ് വായു എനര്‍ജിയുടെ വിതരണ പങ്ക്.

Scroll To Top