Monday January 22, 2018
Latest Updates

3,000 ഗാര്‍ഡ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യും,അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 29

3,000 ഗാര്‍ഡ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യും,അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 29

ഡബ്ലിന്‍:ഗാര്‍ഡ സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 3,000 ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യും. ഇതു സംബന്ധിച്ച് ഉപപ്രധാനമന്ത്രി ഫ്രാന്‍സസ് ഫിറ്റ്ജെറാള്‍ഡ് ക്യാംപെയ്ന്‍ ആരംഭിച്ചു. ഗാര്‍ഡയുടെ അംഗബലം 15,000 ആക്കുക എന്ന സര്‍ക്കാരിന്റെ വാഗ്ദാനമാണ് ഇതുവഴി നടപ്പിലാകാന്‍ പോകുകയെന്ന് മന്ത്രി അറിയിച്ചു.

അടിയന്തരമായി ഇതില്‍ 800 പേരേ റിക്രൂട്ട്മെന്റ് നടത്തുമെന്ന് ഗാര്‍ഡ വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചു. അയര്‍ലണ്ടിലെ വിവിധ ഇടങ്ങളിലുള്ള പ്രതിഭകളെ തേടിപ്പിടിച്ച് ഗാര്‍ഡയെ മികച്ച സേനയാക്കി മാറ്റുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ഗാര്‍ഡ കമ്മിഷണര്‍ നോയിറിന്‍ ഒ സള്ളിവന്‍ വ്യക്തമാക്കി.

രണ്ട് ഭാഗങ്ങളായി നടക്കുന്ന ഫിസിക്കല്‍ ടെസ്റ്റ് വഴിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.

ടെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  http://www.publicjobs.ie എന്ന വെബ്സൈറ്റില്‍ 2016 സെപ്റ്റംബര്‍ 29ന് മുമ്പായി അപേക്ഷിക്കണം.

.

Scroll To Top