Sunday December 04, 2016
Latest Updates

കാര്‍ മോഷ്ടാവിനെ പിടികൂടാന്‍ ഗാര്‍ഡയുടെ സാഹസിക ചെയ്‌സിംഗ്

കാര്‍ മോഷ്ടാവിനെ പിടികൂടാന്‍  ഗാര്‍ഡയുടെ സാഹസിക ചെയ്‌സിംഗ്

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും കാര്‍ ചെയ്‌സ്. ടയോട്ട അവെന്‍സിസ് കാര്‍ മോഷ്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച ക്രിമിനലിനെ പിടികൂടുന്നതിനാണ് ഗാര്‍ഡ സാഹസികമായ ചെയ്‌സിംഗ് നടത്തിയത്. ഗാര്‍ഡയുടെ പത്തോളം യൂണിറ്റുകള്‍ ഇയാളെ ചെയ്‌സ് ചെയ്തു.

ഒടുവില്‍ ക്രിമിനലുകള്‍ ഗത്യന്തരമില്ലാതെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ കാറുപേക്ഷിക്കുകയായിരുന്നു. കൌണ്ടിയുടെ അതിര്‍ത്തിയില്‍ നിന്ന് നഗരത്തിലെ ഒര്‍മോണ്ട് ക്വെ ലോവര്‍ വരെ ഗാര്‍ഡ മോഷ്ടാവിനെ ചെയ്‌സ് ചെയ്തു. 30 കാരനായ മോഷ്ടാവാണ് കാറോടിച്ചിരുന്നത്. ഡബ്ലിന്‍ 15 ലെ ക്ലൂണിയിലെ ഒരാളുടെ കാറാണ് മോഷ്ടിക്കപ്പെട്ടത്. രാത്രി 9.30നാണ് മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

തുടര്‍ന്ന് മോഷ്ടാവിനെ പിടികൂടുന്നതിന് ഗാര്‍ഡ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ കാര്‍ നിര്‍ത്താതെ പോയത്. ഇതേതുടര്‍ന്ന് ഗാര്‍ഡയുടെ ഏഴ് പട്രോളിംഗ് കാറുകളും 2 ബൈക്കുകളും മോഷ്ടാവിനെ സാഹസികമായി ചെയ്‌സ് ചെയ്തത്. ഒടുവില്‍ സിറ്റി സെന്ററിലെ  ഒര്‍മോണ്ട് ക്വേയില്‍ കാറുപേക്ഷിച്ച് ഓടി രക്ഷപെട്ട ഇയാളെ സമീപത്ത് നിന്ന് തന്നെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടികൂടി.

Scroll To Top