Monday January 16, 2017
Latest Updates

അയര്‍ലണ്ടില്‍ ഭീതിപരത്തി മോട്ടോര്‍ സൈക്കിള്‍ സംഘം വിലസുന്നു, ജാഗ്രതയോടെ ഗാര്‍ഡ

അയര്‍ലണ്ടില്‍ ഭീതിപരത്തി മോട്ടോര്‍ സൈക്കിള്‍ സംഘം വിലസുന്നു, ജാഗ്രതയോടെ ഗാര്‍ഡ

ലിംറിക്ക്: ലിംറിക്കില്‍ കഴിഞ്ഞയാഴ്ച രൂപീകരിച്ച ബാന്‍ഡിഡോസ് മോട്ടോര്‍സൈക്കിള്‍ ക്ലബിനെക്കുറിച്ച് ഗാര്‍ഡ അന്വേഷണം നടത്തുന്നു. ബാന്‍ഡിഡോസിന്റെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ലീഡര്‍മാര്‍ കഴിഞ്ഞയാഴ്ച ക്രോസഗല്ല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നടത്തിയ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ലിംറിക്കില്‍ എത്തിയതായാണ് ഗാര്‍ഡ പറയുന്നത്. ബാന്‍ഡിഡോ സംഘത്തിലെ ഒരാള്‍ മറ്റൊരു അംഗത്തെ വെടിവച്ചു കൊലപ്പെടുത്തിയതിന് പിടിയിലായിട്ടുണ്ട്. ഇയാളെ പിന്തുണച്ചുകൊണ്ടുള്ള ടി ഷര്‍ട്ടുകള്‍ ധരിച്ചാണ് പലരും പരിപാടിക്കെത്തിയത് എന്ന് ഗാര്‍ഡ പറഞ്ഞു. അതിനാല്‍ത്തന്നെ ഇതിനെ ഗൗരവമായാണ് അധികൃതര്‍ കാണുന്നത്.

സംഘം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി യൂറോപ്പിലാകമാനം ആശങ്കയുണ്ട്. ബെല്‍ജിയന്‍ പൊലീസും ഗാര്‍ഡയോടൊപ്പം അന്വേഷണം നടത്തുന്നുണ്ട്.ലിംറിക്കില്‍ നടന്ന പരിപാടിയില്‍ 200ഓളം ബൈക്കര്‍മാരാണ് പങ്കെടുത്തത്. പലരും വിദേശികളായിരുന്നു. ഇതില്‍ ചിലര്‍ മണ്‍സ്റ്ററില്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം നടത്തിയ കേസില്‍ ഉള്‍പ്പെടുന്നവരാണ്.

1960കളില്‍ല്‍ ടെക്സാസില്‍ ആരംഭിച്ച ബാന്‍ഡിഡോസ് ക്ലബ്ബിന് നിലവില്‍ 22 രാജ്യങ്ങളിലായി 5,000ഓളം അംഗങ്ങളുണ്ട്.ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ഒരു സംഘമായാണ് ഇതറിയപ്പെടുന്നത്

Scroll To Top