Saturday December 03, 2016
Latest Updates

കള്ളന്‍ കപ്പലില്‍ തന്നെ… ഗാര്‍ഡയ്‌ക്കെതിരെ അന്വേഷണം 

കള്ളന്‍ കപ്പലില്‍ തന്നെ… ഗാര്‍ഡയ്‌ക്കെതിരെ അന്വേഷണം 

ഗാര്‍ഡ സൂപ്രണ്ട് ഉള്‍പ്പെടെ മറ്റു ജീവനക്കാരും നിയമവിരുദ്ധമായി അവരുടെ സ്വകാര്യ കാറുകളില്‍ പോയിന്റുകള്‍ റദ്ദാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം നടന്ന പോലീസ് അഥോറിറ്റി ബില്‍ ചര്‍ച്ചയ്ക്കിടെ സിന്‍ ഫീന്‍ ജസ്റ്റീസ് വക്താവായ പഡ്രൈഗ് മക്‌ലോഹ്‌ലൈന്‍ വെളിപ്പെടുത്തി.ഇതേ തുടര്‍ന്ന് ഈ വര്‍ഷം നീക്കം ചെയ്ത പെനാല്‍റ്റി പോയിന്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ വിശകലം ചെയ്യാന്‍ മന്ത്രി ഫിറ്റ്‌സജെറാള്‍ഡ് ഗാര്‍ഡ ഇന്‍സ്‌പെക്ട്രേറേറ്റിനോട് ആവശ്യപ്പെടണമെന്ന് മക്‌ലോഹ്‌ലൈന്‍ നിര്‍ദേശിച്ചു. 

ഗാര്‍ഡ സ്വയം പെനാല്‍റ്റി പോയിന്റ്കള്‍ പുതിയ അന്വേഷണം നടത്തുമെന്ന് നിയമമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് ഇതേ തുടര്‍ന്ന് പ്രഖ്യാപിച്ചു.ഗാര്‍ഡമാര്‍ നിയമവിരുദ്ധമായി പെനാല്‍റ്റി പോയിന്റുകള്‍ വൈപ്പ് ചെയ്യുന്നുവെന്ന ഡെയിലിലെ ആരോപണത്തെ തുടര്‍ന്നാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിടാന്‍ ഒരുങ്ങുന്നത്.


ഗാര്‍ഡ പെനാല്‍റ്റി പോയിന്റ് ആക്ഷേപത്തെ തുടര്‍ന്നു 2014ല്‍ നിയമന്ത്രി തന്നെ രാജിവയ്‌ക്കേണ്ടി വന്നതാണ് .























Scroll To Top