Monday December 05, 2016
Latest Updates

പ്രമുഖ ഐ എസ് നേതാവിനെ തേടി ഗാര്‍ഡ തിരച്ചില്‍ ഊര്‍ജിതമാക്കി 

പ്രമുഖ ഐ എസ് നേതാവിനെ തേടി ഗാര്‍ഡ തിരച്ചില്‍ ഊര്‍ജിതമാക്കി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള മുസ്ലീംങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല വഹിക്കുന്ന തിരച്ചില്‍ ഐ എസ് നേതാവിനെ തേടിയുള്ള തിരച്ചില്‍ ഗാര്‍ഡ ഊര്‍ജിതമാക്കി.

രാജ്യത്തെ ബഹുഭൂരിപക്ഷം മുസ്‌ളീംങ്ങളും സമാധാനകാംക്ഷികളും ഐസിസിനെ എതിര്‍ക്കുന്നവരുമാണെങ്കിലും ഒരു സംഘം യുവാക്കള്‍ക്ക് മതപരമായ നേതൃത്വം നല്കുന്ന ഈ നേതാവിന്റെ ചുമതലയില്‍ പഠനക്ലാസുകള്‍ നടക്കുന്നുണ്ടെന്ന അറിവിന്റെ വെളിച്ചത്തിലാണ് ഇയാളെ ഗാര്‍ഡ തേടുന്നത്.

കള്ളപാസ്‌പോര്ട്ടും യാത്രാരേഖകളുമായി അയര്‍ലണ്ടില്‍ എത്തിയിരിക്കുന്ന ഇയാള്‍ ഒരു പ്രാര്‍ഥനാചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോ കണ്ടതോടെയാണ് ഇയാള്‍ ഡബ്ലിനില്‍ ഉണ്ടെന്നു ഗാര്‍ഡ ഉറപ്പിച്ചത്.
അയര്‍ലണ്ടില്‍ നിന്നും സോഷ്യല്‍ സര്‍വീസ് നല്കുന്ന തൊഴിലില്ലായ്മ വേതനം യൂറോപ്യന്‍ പൗരന്‍ എന്ന നിലയില്‍ ഇയാള്‍ കൈപ്പറ്റുന്നുണ്ട്.ഇയാളെ പിടി കൂടാന്‍ വലവിരിച്ചു കഴിഞ്ഞതായാണ് വിവരങ്ങള്‍..

Scroll To Top