Tuesday December 06, 2016
Latest Updates

ഗാര്‍ഡയുടെ സമരം നാല് ദിവസം നീളും: പ്രതിസന്ധി പുകയുന്നു,ശമ്പളം കൂട്ടുന്ന പ്രശ്നമില്ലെന്ന് സര്‍ക്കാര്‍

ഗാര്‍ഡയുടെ സമരം നാല് ദിവസം നീളും: പ്രതിസന്ധി പുകയുന്നു,ശമ്പളം കൂട്ടുന്ന പ്രശ്നമില്ലെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:ശമ്പളം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സമരത്തിനിറങ്ങുന്നതോടെ അയര്‍ലണ്ടിലെ നിയമപാലനം പ്രതിസന്ധിയില്‍. നവംബര്‍ 4, 11, 18, 25 തീയതികളിലാണ് സമരം. ഈ ദിവസങ്ങളില്‍ നിയമപാലനം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും, പുതുതായി ചേര്‍ന്ന തൊള്ളായിരത്തോളം റിസര്‍വ് സ്റ്റാഫിന്റേയും കയ്യിലാകും.അതേ സമയം ഗാര്‍ഡായിലെ സര്‍ജന്റ്(സബ് ഇന്‍സ്‌പെക്റ്റര്‍)മാരും ഓഫിസ് സ്റ്റാഫും പണിമുടക്കിന് ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഗാര്‍ഡ സമരത്തിനിറങ്ങുന്നത്. സമരദിവസങ്ങളില്‍ എയര്‍ പോര്‍ട്ടുകള്‍ അടക്കമുള്ള തന്ത്ര പ്രധാനകേന്ദ്രങ്ങളില്‍ എങ്കിലും പകരം സംവിധാനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

സമരമല്ലാതെ തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്നും, സര്‍ക്കാര്‍ തങ്ങളുമായി ഉണ്ടാക്കിയ കരാറുകളൊന്നും പാലിക്കാത്ത സാഹചര്യത്തില്‍ സമരമാണ് ഏക മാര്‍ഗമെന്നും ഗാര്‍ഡ സെര്‍ജന്റ്സ് ആന്‍ഡ് ഇന്‍സ്പെക്ഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അന്റോണിറ്റേ കണ്ണിങ്ഹാം കഴിഞ്ഞ ദിവസം വ്യക്തമാക്കി

പുതിയ ശമ്പള കമ്മീഷനെ നിയോഗിച്ചു കൊണ്ടുള്ള പ്രസ്ഥാവന നടത്തിയ പൊതു ചിലവ് കാര്യ മന്ത്രിയാവട്ടെ ഗാര്‍ഡയ്ക്കും ടീച്ചര്‍മാര്‍ക്കും ശമ്പളം കൂട്ടുന്ന പ്രശ്നമില്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്

Scroll To Top