Thursday December 08, 2016
Latest Updates

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തളളികളഞ്ഞ് ഗാര്‍ഡ യൂണിയന്‍,സമരം ഉറപ്പായി

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തളളികളഞ്ഞ് ഗാര്‍ഡ യൂണിയന്‍,സമരം ഉറപ്പായി

ഡബ്ലിന്‍:ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ ഗാര്‍ഡ റപ്രസന്റേറ്റിവ്സ് അസോസിയേഷന്‍ (ജിആര്‍എ) കഴിഞ്ഞ ദിവസം ഐകകണ്ഠ്യേന തള്ളിക്കളഞ്ഞു.ഇതോടെ വെള്ളിയാഴ്ച്ചത്തെ ഗാര്‍ഡയുടെ പണിമുടക്ക് മാറ്റിവെയ്ക്കുമെന്ന പ്രതീക്ഷയും അവസാനിച്ചു. വര്‍ക്ക് പ്ലേസ് കമ്മിഷന്റെ ഇടപെടല്‍ സമരം പരിഹരിക്കാന്‍ സഹായകരമാകുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷ ഇതോടെ അവസാനിച്ചു.

പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് 4,017 യൂറോ റെന്റ് അലവന്‍സ്, മറ്റ് ചില്ലറ ഇന്‍സന്റീവ്സ് എന്നിവ നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ പ്രശ്നപരിഹാരത്തിന് ഇത് മതിയാകില്ല എന്നാണ് ജിആര്‍എ നിലപാട്

Scroll To Top