Wednesday May 24, 2017
Latest Updates

ഗാര്‍ഡ പണിമുടക്ക്:ബദല്‍ സംവിധാനത്തിനൊരുങ്ങി സര്‍ക്കാര്‍,ശമ്പളം വര്‍ദ്ധിപ്പിച്ചു പ്രശ്നം പരിഹരിക്കാനും നീക്കം

ഗാര്‍ഡ പണിമുടക്ക്:ബദല്‍ സംവിധാനത്തിനൊരുങ്ങി സര്‍ക്കാര്‍,ശമ്പളം വര്‍ദ്ധിപ്പിച്ചു പ്രശ്നം പരിഹരിക്കാനും നീക്കം

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ഗാര്‍ഡയുടെ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കുന്നു. . ശമ്പള സ്‌കെയില്‍ പുതുക്കണം എന്നാവശ്യപ്പെട്ടാണ് നവംബര്‍ നാല് മുതല്‍ നാല് ദിവസങ്ങളിലായി 24 മണിക്കൂര്‍ വീതം സമരം നടത്തുന്നത്. 16.5% ശമ്പളം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

പണിമുടക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് ഉന്നതതല വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.അതേസമയം സമരദിവസം ഗാര്‍ഡയുടെ കുറവ് നികത്താനായി സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ സൈന്യത്തെ ഇതിനു പകരമായി നിയോഗിക്കുമോ എന്ന ചോദ്യത്തിന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്ചല്‍ ഡോണ്‍ഹോ വ്യക്തമായ മറുപടി നല്‍കിയില്ല. സമരം ഒത്തു തീര്‍പ്പിലെത്തിക്കാനായി നിയമ വകുപ്പ്, ജിആര്‍എ, എജിഎസ്ഐ എന്നിവര്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷന്‍ വഴി ഈയാഴ്ച ചര്‍ച്ച നടത്താനൊരുങ്ങുന്നുണ്ട്.

ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയാറായേക്കും എന്ന സൂചനകളും ഉണ്ട്.ഇത് സംബന്ധിച്ച ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്.

ബസ് ജീവനക്കാരുടെ പിന്നാലെ ഗാര്‍ഡയുടെ ശമ്പളവും വര്‍ദ്ധിപ്പിക്കുന്നതോടെ നഴ്സുമാര്‍ മാത്രമാവും ശമ്പള വര്‍ദ്ധനവ് ലഭിക്കാത്ത ,പൊതുമേഖലയിലെ പ്രധാന വിഭാഗം.ഐഎന്‍എംഓ ഇതിനായി സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം ഉറപ്പാണെന്ന് യൂണിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top