Thursday December 08, 2016
Latest Updates

ഹാന്‍ഡ് ഓവര്‍ സമയത്തിന് ശമ്പളമടക്കം ഗാര്‍ഡയ്ക്ക് ലഭിച്ചത് വന്‍ ആനുകൂല്യ വാഗ്ദാനങ്ങള്‍,ബ്രേക്ക് സമയത്തിനും ശമ്പളം നല്‍കണമെന്ന ആവശ്യമുയര്‍ത്തി നഴ്സിംഗ് യൂണിയന്‍,കൂടുതല്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു

ഹാന്‍ഡ് ഓവര്‍ സമയത്തിന് ശമ്പളമടക്കം ഗാര്‍ഡയ്ക്ക് ലഭിച്ചത് വന്‍ ആനുകൂല്യ വാഗ്ദാനങ്ങള്‍,ബ്രേക്ക് സമയത്തിനും ശമ്പളം നല്‍കണമെന്ന ആവശ്യമുയര്‍ത്തി നഴ്സിംഗ് യൂണിയന്‍,കൂടുതല്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു

ഡബ്ലിന്‍:ഗാര്‍ഡ സമരം താത്കാലികമായി ഒത്തുതീര്‍പ്പായ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ മറ്റു തൊഴില്‍ സംഘടനകളും ശമ്പള പരിഷ്‌ക്കരണ ആവശ്യങ്ങളുമായി രംഗത്തെത്തി.രാജ്യത്തെ ഐക്യ തൊഴിലാളി പ്രസ്ഥാനമായ ട്രേഡ് യൂണിയന്‍ യുണൈറ്റ് ഇന്നലെ തന്നെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് നിലവിലുള്ള ലാന്‍സ് ഡൗണ്‍ റോഡ് കരാര്‍ പുനഃപരിഷ്‌കരിക്കണമെന്ന് ആവശ്യമുയര്‍ത്തി.

‘പഴയ സ്വഭാവമല്ല രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഇപ്പോഴുള്ളതെന്ന് വിലയിരുത്തിയ യോഗം,നിലവിലുള്ള സാമ്പത്തിക പരിണാമങ്ങള്‍ പരിഗണിച്ചു വേണം വേതനവ്യവസ്ഥകളും എന്ന ആവശ്യമുയര്‍ത്തി.INMO,SIPTU ,CPSU എന്നിവ അടക്കമുള്ള അഞ്ചു പ്രധാന യൂണിയനുകളാണ് യോഗത്തില്‍ പങ്കെടുത്തത്.

ഗാര്‍ഡയ്ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ധാരണകള്‍ യോഗത്തില്‍ ചര്‍ച്ചയായി.ഗാര്‍ഡയുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗം സമ്മതിച്ച ആനുകൂല്യങ്ങള്‍ മറ്റു വിഭാഗം ജീവനക്കാര്‍ക്കും നല്‍കണമെന്ന് യൂണിയനുകളുടെ യോഗം ആവശ്യപ്പെട്ടുകഴിഞ്ഞു.

2017 ജനുവരി മുതല്‍ ഷിഫ്റ്റുകള്‍ക്കിടയിലുള്ള 15 മിനുട്ട് ഹാന്‍ഡ് ഓവര്‍ പീരിയഡിനും ഗാര്‍ഡയ്ക്ക് സാധാരണ ശമ്പളം ലഭിക്കുമെന്നാണ് സമരം അവസാനിപ്പിച്ചപ്പോള്‍ ഗാര്‍ഡയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പ്രധാന വാഗ്ദാനം.ഒപ്പം വര്‍ദ്ധിപ്പിച്ച തോതില്‍ പ്രീമിയം അവേഴ്സും ഓവര്‍ ടൈം ശമ്പളവും പുതിയ ധാരണപ്രകാരം ലഭിക്കും.പുതിയ റിക്രൂട്ടുകള്‍ക്ക് സ്പെഷ്യല്‍ അലവന്‍സാണ് മറ്റൊരു ആനുകൂല്യം.

വാര്‍ഷിക ലിവിന്റെ കാലാവധിയില്‍ ഓരോ ദിവസവും 15 യൂറോ അലവന്‍സ് നല്‍കാനും ധാരണയുണ്ട്.ഒരു മാസം ആന്വല്‍ ലീവ് കാലത്ത് സാധാരണ ശമ്പളത്തിന് പുറമെ 450 യൂറോയാണ് അലവന്‍സ് ലഭിക്കുക.500 യൂറോ റെന്റ് അലവന്‍സിലും വര്‍ദ്ധനവ് ലഭിക്കും.അധികൃതരുമായി ധാരണയായെങ്കിലും ലേബര്‍ കോര്‍ട്ടിന്റെ അന്തിമ പരിശോധനയ്ക്ക് ശേഷമേ ഗാര്‍ഡയുടെ ആനുകൂല്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.

യോഗത്തിലും പിന്നീട് റേഡിയോ പ്രോഗ്രാമിലും പങ്കെടുത്ത ഐഎന്‍എംഓ നേതാവ് ലിയാം ഡോറന്‍ ബ്രേക്ക് സമയത്തിനും,ഹാന്‍ഡ് ഓവര്‍ ടൈമിനും ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളത് രാജ്യത്തെ നഴ്‌സുമാര്‍ക്കാണ് എന്ന് ഓര്‍മ്മിപ്പിച്ചു.ഗാര്‍ഡയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top