Thursday December 08, 2016
Latest Updates

സമരം അവസാനിപ്പിച്ച രീതിയില്‍ ഗാര്‍ഡ ഫോഴ്സിനുള്ളില്‍ അഭിപ്രായഭിന്നത: ശമ്പളവര്‍ദ്ധനവ് മുന്‍ കരാര്‍ അനുസരിച്ച് മാത്രം

സമരം അവസാനിപ്പിച്ച രീതിയില്‍ ഗാര്‍ഡ ഫോഴ്സിനുള്ളില്‍ അഭിപ്രായഭിന്നത: ശമ്പളവര്‍ദ്ധനവ് മുന്‍ കരാര്‍ അനുസരിച്ച് മാത്രം

ഡബ്ലിന്‍ : പ്രഖ്യാപിക്കപ്പെട്ടിരുന്ന സമരം അവസാനിപ്പിച്ച രീതിയ്ക്കെതിരെ ഗാര്‍ഡ ഫോഴ്‌സില്‍ അഭിപ്രായഭിന്നതയെന്ന് വാര്‍ത്തകള്‍.സമരം പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടില്ലെങ്കിലും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ താത്പര്യാര്‍ത്ഥം സമരക്കാരുടെ ആവശ്യങ്ങളെ പോലും ഭാഗീകമായി അംഗീകരിപ്പിക്കാനെയായുള്ളു എന്നാണ് ഇവരുടെ വിമര്‍ശനം.

അതേ സമയം ഗാര്‍ഡയ്ക്ക് ശബളം വര്‍ദ്ധിപ്പിക്കുമെന്നും അത് നിലവിലുള്ള ബജറ്റിനകത്തുനിന്നു നല്‍കപ്പെടുമെന്നും ജസ്റ്റിസ് മന്ത്രി.

ലേബര്‍ കോടതിയുടെ ശമ്പള ആനുകൂല്യധാരണകള്‍ ലാന്‍സ് ഡൗന്‍ റോഡ് കരാറിന്റെ ചട്ടക്കൂടിനുള്ളിലുള്ളില്‍ പെട്ടത് മാത്രമായിരിക്കുമെന്നു ഗാര്‍ഡ സമരം അവസാനിപ്പിച്ച് നടത്തിയ സ്വാഗത പ്രസ്താവനയില്‍ ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ചൂണ്ടിക്കാട്ടി.ഒപ്പം ലാന്‍ഡ് ഡൗസ് ഉടമ്പടി നടപ്പാക്കാനുള്ള പിന്തുണയും മന്ത്രി ആവര്‍ത്തിച്ചു

Scroll To Top