Friday December 02, 2016
Latest Updates

കൗണ്ടി ലൗത്തില്‍ ഗാര്‍ഡയെ വെടിവെച്ചു കൊന്നു, അക്രമി ഭാര്യയേയും വെടിവെച്ച ശേഷം ആത്മഹത്യ ചെയ്തു 

കൗണ്ടി ലൗത്തില്‍ ഗാര്‍ഡയെ വെടിവെച്ചു കൊന്നു, അക്രമി ഭാര്യയേയും വെടിവെച്ച ശേഷം ആത്മഹത്യ ചെയ്തു 

ലൌത്ത് :കൌണ്ടി ലൗത്തിലെ ഒമീത്തില്‍ ഇന്ന് വൈകിട്ടുണ്ടായ വെടിവെയ്പ്പില്‍ ഒരു ഗാര്‍ഡയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു.ഒരു കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്‌നം അറിഞ്ഞെത്തിയ ഗാര്‍ഡയെ വീട്ടുടമസ്ഥന്‍ വെടിവെയ്ക്കുകയായിരുന്നു.

ഗാര്‍ഡയെ വെടിവെയ്ക്കും മുമ്പേ സ്വന്തം ഭാര്യയേയും ഇയാള്‍ വെടിവെച്ചു.പിന്നീട് സ്വയം വെടി വെച്ചു മരിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് മരിച്ച ഗാര്‍ഡ.30 വയസായിരുന്നു.

24 വയസുകാരനായ അക്രമി വീട്ടില്‍ ഉണ്ടാക്കിയ പ്രശ്‌നമറിഞ്ഞെത്തിയ ഗാര്‍ഡയ്ക്ക് നേരെ അക്രമമഴിച്ചു വിടുകയായിരുന്നു.മറ്റു ഗാര്‍ഡകള്‍ക്കും വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്.ഒമീത്തിലേയ്ക്ക് ഗാര്‍ഡ ഫോഴ്‌സിന്റെ പ്രധാന ഉദ്യോഗസ്ഥരെല്ലാം എത്തിചേര്‍ന്നിട്ടുണ്ട്.

Scroll To Top