Saturday June 23, 2018
Latest Updates

ഇന്ത്യന്‍ വംശജരും ഗാര്‍ഡയില്‍ ചേര്‍ന്നു തുടങ്ങി ! ഗാര്‍ഡ ട്രെയിനി റിക്രൂട്ട്മെന്റ് കാമ്പയിന്‍ വീണ്ടും ആരംഭിച്ചു

ഇന്ത്യന്‍ വംശജരും ഗാര്‍ഡയില്‍ ചേര്‍ന്നു തുടങ്ങി ! ഗാര്‍ഡ ട്രെയിനി റിക്രൂട്ട്മെന്റ് കാമ്പയിന്‍ വീണ്ടും ആരംഭിച്ചു

ഡബ്ലിന്‍:ഈ വര്‍ഷത്തെ ഗാര്‍ഡ റിക്രൂട്ട്മെന്റ് കാംപയിന്‍ ആരംഭിച്ചു. 2018 ജൂണ്‍ 6 വരെ അപേക്ഷിക്കാം. ഗാര്‍ഡ ട്രെയിനി റീക്രൂട്ട്മെന്റിന്റെ തെരഞ്ഞെടുപ്പു ഘട്ടത്തിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്റ്റേജുകള്‍ നടത്തുന്നത് പബ്ലിക് അപ്പോയിന്റ്മെന്റ് സര്‍വീസ് (PAS)ന്റെ മേല്‍നോട്ടത്തിലാണ്.മൂന്നു ഘട്ടങ്ങളിലും വിജയികളാകുന്നവരെ അന്തിമ സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

600 ഒഴിവുകളാണ് നിലവില്‍ ഗാര്‍ഡ സര്‍വീസിലേക്ക് നടത്തുന്നതെന്ന് ജസ്റ്റീസ് മന്ത്രി ചാള്‍സ് ഫ്ളാനഗന്‍ അറിയിച്ചു.വിവിധ ദേശീയതകളില്‍ നിന്നുള്ളവര്‍ക്കും,മൈനോറിറ്റി കമ്മ്യൂണിറ്റികള്‍ക്കുള്ളവര്‍ക്കും റിക്രൂട്ട്മെന്റില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.ഇതിനായി പക്ഷേ പ്രത്യേക ക്വാട്ടയൊന്നും സേന ഏര്‍പ്പെടുത്തിയിട്ടില്ല.

പക്ഷേ ഏഷ്യയില്‍ നിന്നും ഗാര്‍ഡ സേനയില്‍ ചേരാനായി അപേക്ഷിക്കുന്നവരുടെ എണ്ണം തന്നെ തീരെ കുറവാണെന്നാണ് ഗാര്‍ഡ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷവും ഒരാള്‍ മാത്രമാണ് ഏഷ്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.ഇദ്ദേഹം മലയാളിയാണ്.

നോണ്‍ ഐറിഷായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴായിരം പേരാണ് അപേക്ഷിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.ഇവരില്‍ നിന്നും ആപ്റ്റിറ്റൂഡ് ടെസ്റ്റിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടത് 57 പേരാണ്.പതിനൊന്നായിരത്തോളം പേര്‍ മാത്രമുള്ള ചൈനീസ് കുടിയേറ്റക്കാരില്‍ നിന്നും
20 പേര്‍ പേര്‍ ഗാര്‍ഡായിലേയ്ക്ക് തിരഞ്ഞെടുക്കപെട്ടപ്പോള്‍ പൗരത്വം സ്വീകരിച്ച പതിനയ്യായിരത്തോളം പേരും പൗരത്വം സ്വീകരിക്കാത്ത 18000 പേരും താത്കാലിക ജോലിക്കെത്തിയ രണ്ടായിരത്തോളം പേരുമുള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഒരൊറ്റയാള്‍ മാത്രമേ ഗാര്‍ഡ ഫോഴ്‌സില്‍ നിലവിലുള്ളു എന്നതിനാല്‍ അര്‍ഹതയുള്ളവര്‍ വന്നെത്തിയാല്‍ കൂടുതല്‍ ഇന്ത്യക്കാരെ തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്.

പോളണ്ട്(12 പേര്‍)
അമേരിക്ക(7പേര്‍)
റൊമേനിയ(4) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നും ഗാര്‍ഡാ ഫോഴ്‌സില്‍ പ്രവേശനം നേടിയവരുടെ എണ്ണം.
ജെര്‍മിനി,ഡെന്‍മാര്‍ക്ക്,എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇപ്പോള്‍ ഗാര്‍ഡ ഫോഴ്‌സില്‍ ചേര്‍ന്നിട്ടുണ്ട്.

റിക്രൂട്ട്മെന്റ് സംബന്ധിച്ച കാര്യങ്ങള്‍ അറിയാനായി http://www.publicjobs.ie  സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
https://www.publicjobs.ie/en/index.php?option=com_jobsearch&view=jobdetails&Itemid=263&cid=78997

ഗാര്‍ഡ ടെയിനികള്‍ക്ക് ആഴ്ചയില്‍ 184 യൂറോ അലവന്‍സ് ലഭിക്കും.ജോലിയില്‍ പ്രവേശിച്ച ശേഷം പ്രൊബേഷനര്‍ ഗാര്‍ഡയ്ക്ക് 23,171 യൂറോ മുതല്‍ 45,793 യൂറോ വരെ പ്രതിവര്‍ഷം ലഭിക്കും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top