Thursday December 08, 2016
Latest Updates

ഇന്ത്യന്‍ വംശജര്‍ക്കും ഗാര്‍ഡയില്‍ ചേരാം!ഗാര്‍ഡ ട്രെയിനി റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ആരംഭിച്ചു

ഇന്ത്യന്‍ വംശജര്‍ക്കും ഗാര്‍ഡയില്‍ ചേരാം!ഗാര്‍ഡ ട്രെയിനി റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ആരംഭിച്ചു

 ഡബ്ലിന്‍:ഈ വര്‍ഷത്തെ ഗാര്‍ഡ റിക്രൂട്ട്‌മെന്റ് കാംപയിന്‍ ആരംഭിച്ചു. 2016 ജനുവരി അഞ്ചു വരെ അപേക്ഷിക്കാം. ഗാര്‍ഡ ട്രെയിനി റീക്രൂട്ട്‌മെന്റിന്റെ തെരഞ്ഞെടുപ്പു ഘട്ടത്തിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്റ്റേജുകള്‍ നടത്തുന്നത് പബ്ലിക് അപ്പോയിന്റ്‌മെന്റ് സര്‍വീസ് (PAS)ന്റെ മേല്‍നോട്ടത്തിലാണ്.മൂന്നു ഘട്ടങ്ങളിലും വിജയികളാകുന്നവരെ അന്തിമ സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.careersportal.ie  സന്ദര്‍ശിക്കുക. ആന്‍ ഗാര്‍ഡ സിയോചനയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷിക്കുന്നതിനായി പിഎഎസ് വെബ്‌സൈറ്റായ www.publicjobs.ie സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കാര്യങ്ങള്‍ അറിയാനും www.publicjobs.ie  സന്ദര്‍ശിക്കുക. ക്യാംപയിനെ കുറിച്ചുള്ള എല്ലാ വിവരങ്ങള്‍ക്കുംgardatrainee2016@publicjobs.ie   എന്ന വിലാസത്തില്‍ ലഭ്യമാണ്
ഗാര്‍ഡ ടെയിനികള്‍ക്ക് ആഴ്ചയില്‍ 184 യൂറോ അലവന്‍സ് ലഭിക്കും. ജോലിയില്‍ പ്രവേശിച്ച ശേഷം പ്രൊബേഷനര്‍ ഗാര്‍ഡയ്ക്ക് 23,171 യൂറോ മുതല്‍ 45,793 യൂറോ വരെ പ്രതിവര്‍ഷം ലഭിക്കും.

Scroll To Top