Monday January 23, 2017
Latest Updates

ഗര്‍ഭിണിയായ ഗാര്‍ഡ ഉദ്യോഗസ്ഥയെ റേപ്പ് ചെയ്യുമെന്ന് കൊള്ളക്കാരന്റെ ഭീഷണി

ഗര്‍ഭിണിയായ ഗാര്‍ഡ ഉദ്യോഗസ്ഥയെ റേപ്പ് ചെയ്യുമെന്ന് കൊള്ളക്കാരന്റെ ഭീഷണി

ഡബ്ലിന്‍: ഗര്‍ഭിണിയായ ഗാര്‍ഡ ഉദ്യോഗസ്ഥയെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സിന്റെ (എ.ജി.എസ്.ഐ)വാര്‍ഷിക സമ്മേളനത്തിലാണ് പരാതി ഉയര്‍ന്നത്. ശമ്പളം കുറവായതിന് സമരം നടത്താന്‍ പോകുന്ന ഗാര്‍ഡ, തങ്ങള്‍ക്ക് ബുള്ളറ്റ് പ്രൂഫ് വസ്ത്രം നല്‍കകാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഗാര്‍ഡയുടെ ഇത്തരം ആവശ്യങ്ങളെ പരിഹസിച്ചാണത്രേ കൊള്ളക്കാരന്‍ റേപ്പ് ഭീഷണി മുഴക്കിയത്.

ഡബ്ലിനില്‍ വച്ചായിരുന്നു ഗര്‍ഭിണിയായ ഗാര്‍ഡ ഉദ്യോഗസ്ഥയെയും ജനിക്കാനിരിക്കുന്ന കുഞ്ഞിനെയും റേപ്പ് ചെയ്യുമെന്ന് ഒരു കൊള്ളക്കാരന്‍ ഭീഷണിപ്പെടുത്തിയത്. ഇത്തരത്തില്‍ മറ്റ് പലര്‍ക്കും ജീവനു ഭീഷണി നേരിടേണ്ടി വരാറുണ്ട് എന്നും എ.ജി.എസ്.ഐ തലവനായ ജോണ്‍ ജേക്കബ് പറഞ്ഞു.ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അസോസിയേഷന്റെ തീരുമാനം.ഇന്നലെ അസോസിയേഷന്റെ സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്.

Scroll To Top