Saturday December 10, 2016
Latest Updates

സര്‍ക്കാരിന്റെ ആദ്യ ദിനത്തില്‍ പാര്‍ലമെന്റിലേയ്ക്ക് ഗാര്‍ഡയുടെ പ്രതിഷേധ മാര്‍ച്ച്

സര്‍ക്കാരിന്റെ ആദ്യ ദിനത്തില്‍ പാര്‍ലമെന്റിലേയ്ക്ക് ഗാര്‍ഡയുടെ പ്രതിഷേധ മാര്‍ച്ച്

ഡബ്ലിന്‍: പുതിയ സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ ആദ്യ ദിനത്തില്‍ ഗാര്‍ഡ ഡോളിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. മെയ് 17നാണ് പുതിയ സര്‍ക്കാര്‍ ആദ്യമായി ഡോളില്‍ പ്രവേശിക്കുക.

ശമ്പളം പരിഷ്‌കരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗാര്‍ഡ സെര്‍ജന്റുമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പ്രതിഷേധിക്കുന്നത്. യൂണിഫോമിനു പകരമായി നീല നിറമുള്ള വസ്ത്രം ധരിച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം. കഴിഞ്ഞ മാസം നടന്ന ഗാര്‍ഡയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള തീരുമാനത്തെ 86% അംഗങ്ങളും പിന്തുണച്ചിരുന്നു.

ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം ജീവിതച്ചെലവുകള്‍ താങ്ങാന്‍ പര്യാപ്തമല്ല എന്ന പരാതി ഏറെ നാളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതുകാരണം പലരും ജോലി ഉപേക്ഷിച്ച് പോകുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്

 

Scroll To Top