Wednesday February 22, 2017
Latest Updates

ഗാര്‍ഡ ഓപ്പറേഷന്‍: കില്‍ക്കെന്നിയിലും കാര്‍ലോയിലും 64 അറസ്റ്റ്

ഗാര്‍ഡ ഓപ്പറേഷന്‍: കില്‍ക്കെന്നിയിലും കാര്‍ലോയിലും 64 അറസ്റ്റ്

കാര്‍ലോ:കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി കില്‍ക്കെന്നിയിലും കാര്‍ലോയിലും ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ വ്യാഴാഴ്ച 64 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ തോര്‍ എന്ന് പേരിട്ട നീക്കത്തില്‍ കിക്കെന്നിയില്‍ 29 വീടുകള്‍, ഒരു ബിസിനസ് സ്ഥാപനം എന്നിവ റെയ്ഡ് ചെയ്ത ഗാര്‍ഡ, ഹെറോയിന്‍, എക്സ്റ്റസി, കഞ്ചാവ്, കൊക്കെയ്ന്‍, ആംഫെറ്റമൈന്‍സ് തുടങ്ങിയ മയക്കുമരുന്നുകള്‍ പിടികൂടി. 34,000 യൂറോയോളം വില മതിപ്പുള്ളതാണ് ഇവ.

കാസില്‍കമറില്‍ വീട്ടില്‍ കഞ്ചാവു ചെടി വളര്‍ത്തിയ ഒരാളെയും അറസ്റ്റ് ചെയ്തു. കില്‍ക്കെന്നിയിലെ റെയ്ഡില്‍ ഒരു തോക്കും പിടിചിച്ചെടുത്തു.

മോഷണം, ആക്രമണം, തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ പെട്ടവരുടെ വീടുകളായിരുന്നു കൂടുതലായും റെയ്ഡ് ചെയ്തത്. 130ഓളം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു. കില്‍ക്കെന്നിയിലെയും കാര്‍ലോയിലെയും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനാണ് ഓപ്പറേഷന്റെ ശ്രമമെന്ന് ചീഫ് സൂപ്രണ്ട് ഡൊമിനിക് ഹെയ്സ് വ്യക്തമാക്കി.

Scroll To Top