Saturday January 20, 2018
Latest Updates

ഫിംഗ്ലസില്‍ ഗാര്‍ഡാഫോഴ്സിന്റെ ഗംഭീര പ്രകടനം:ഓപ്പറേഷന്‍ നെഗോഷിയേറ്റര്‍ സിനിമ പോലെയെന്ന് സമീപവാസികള്‍

ഫിംഗ്ലസില്‍ ഗാര്‍ഡാഫോഴ്സിന്റെ ഗംഭീര പ്രകടനം:ഓപ്പറേഷന്‍ നെഗോഷിയേറ്റര്‍ സിനിമ പോലെയെന്ന് സമീപവാസികള്‍

ഡബ്ലിന്‍ : നോര്‍ത്തേണ്‍ ഡബ്ലിനിലെ ഫിംഗ്ലസില്‍ ഗാര്‍ഡാ ആംമ്ഡ് സപ്പോര്‍ട് യൂണിറ്റി (എ.എസ്.യു)ന്റെ തകര്‍പ്പന്‍ പ്രകടനം. അയല്‍വാസികളൊക്കെ എന്താണ് കാര്യമെന്ന് മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ നിശ്ചിത അക്രമിയെ നയപരമായി കീഴടക്കി സ്ഥിതി ശാന്തമാക്കാന്‍ എഎസ്യുവിന് കഴിഞ്ഞു.

ഒരാള്‍ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്ത ദൃശ്യങ്ങളാണ് പോലിസ് നടപടി പുറം ലോകത്തെത്തിച്ചത്. ഹാംപ്റ്റന്‍ വുഡില്‍ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ആ പ്രദേശം ഒരിക്കലും കാണാത്ത തരത്തിലുള്ള ഓപ്പറേഷനായിരുന്നു നടത്തിയത്. സംഭവത്തിന്റെ അവസാനം ആയുധധാരിയായ ഒരാളെ അറസ്റ്റുചെയ്തുകൊണ്ടു പോകുന്നതും ദൃശ്യത്തിലുണ്ട്.

അത്രയും വലിയ പോലിസ് ആക്ഷന്‍ മുമ്പ് കണ്ടിട്ടേയില്ലെന്ന് അയല്‍വാസിയായ സ്ത്രീ പറഞ്ഞു. ‘പരീക്ഷണ ആക്രമണമാണോയെന്നും സംശയിക്കുന്നുണ്ട്.എ.കെ 47 തോക്കുകളും മറ്റുമായാണ് ഗാര്‍ഡകള്‍ നിരന്നത്. ഡോഗ് സ്‌ക്വാഡുകളും ഉണ്ടായിരുന്നു.ഒരു ഗാര്‍ഡ മെഗഫോണില്‍ അക്രമിയെന്നു സംശയിക്കുന്നയാളുമായി സംസാരിക്കുന്നതു കാണാമായിരുന്നു. പുറത്തിറങ്ങുക,ആരേയും ഉപദ്രവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. 15 മിനിട്ടിനു ശേഷം തലയ്ക്കു പുറകില്‍ കൈകളാക്കി ഒരു യുവാവ് ഇറങ്ങി വന്നു.ഗാര്‍ഡ അയാളെ അറസ്റ്റ് ചെയ്ത് കാറില്‍ കയറ്റി’ .ആര്‍ക്കും മുറിവുണ്ടായില്ലെന്നതില്‍ ദൈവത്തിനു നന്ദി -അവര്‍ പറഞ്ഞു.

രാത്രി ഒമ്പതോടെയെത്തിയപ്പോള്‍ അവിടെ നിറയെ ഗാര്‍ഡുകളായിരുന്നുവെന്ന് അയല്‍വാസിയായ ഒരാള്‍ പറഞ്ഞു.’ഒട്ടേറെ ആളുകള്‍ ചുറ്റുമുണ്ടായിരുന്നു ആകെ ഭീതിനിറഞ്ഞ അന്തരീക്ഷം .എല്ലാവരും വീട്ടിനുള്ളിലേക്ക് കയറണമെന്ന് ഗാര്‍ഡ പറഞ്ഞു.ഞാന്‍ വീട്ടിലേക്ക് കയറി. ഇതിനിടെ വീട്ടിലുള്ളയാളുടെ പക്കല്‍ തോക്കുണ്ടെന്ന് ഗാര്‍ഡ പറയുന്നതു കേട്ടു.നെഗോഷിയേറ്റര്‍ സിനിമപോലെയാണ് തോന്നിയത്.എന്നിരുന്നാലും ആര്‍ക്കും പരിക്കേല്‍ക്കാതെ കാര്യങ്ങള്‍ അവസാനിച്ചല്ലോയെന്നതില്‍ സന്തോഷം’-അദ്ദേഹം പറഞ്ഞു.

Scroll To Top