Friday December 09, 2016
Latest Updates

വീടിന്റെ കീ കളഞ്ഞു പോയ ആള്‍ ജനല്‍ വഴി കയറവേ തെന്നി വീണ് മരിച്ചു

വീടിന്റെ കീ കളഞ്ഞു പോയ ആള്‍ ജനല്‍ വഴി കയറവേ തെന്നി വീണ് മരിച്ചു

ട്രേലി :വീടിന്റെ താക്കോല്‍ കളഞ്ഞു പോയതിനെത്തുടര്‍ന്ന്,ജനാല വഴി അകത്ത് കയറാന്‍ ശ്രമിക്കവേ അറുപത്തി നാലുകാരന്‍ തെന്നി വീണ് മരിച്ചു. കെറിയിലെ പാരിഷ് ഓഫ് കോസ് വേയില്‍, ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡാണ്‍ കൊണോര്‍ ആണ് വിചിത്രമായ ഈ ദുരന്തത്തിന് ഇരയായ ഹതഭാഗ്യന്‍. തിങ്കളാഴ്ച പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയ ഡാണ്‍ കൊണോറിന്റെ അളിയനാണ് മൃതദേഹം കണ്ടത്.

എല്ലാവര്‍ക്കും സുപരിചിതനായ അദ്ദേഹത്തിന്റെ മരണം പ്രദേശവാസികള്‍ നടുക്കത്തോടെയാണ് കേട്ടത്. മരണാനന്തര ചടങ്ങുകളില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.

Scroll To Top