Tuesday December 06, 2016
Latest Updates

ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചതിന് സ്ത്രീക്ക് നാലു മാസം തടവ്

ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചതിന് സ്ത്രീക്ക് നാലു മാസം തടവ്

ഡബ്ലിന്‍:ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ച സ്ത്രീക്ക് കോടതി നാലു മാസം തടവ് വിധിച്ചു. ആറു വര്‍ഷം വാഹനമോടിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാള്‍ബ്രിഗന്‍ ജില്ലാ കോടതിയാണ് സ്‌കെറി സ്വദേശിനിയായ ജൂലിയ ലോറന്‍സ് എന്ന 32കാരിയെ ശിക്ഷിച്ചത്. തുടര്‍ച്ചയായി നാലാം തവണയും ഇന്‍ഷുറന്‍സില്ലാതെ പിടിക്കപ്പെട്ടതിനാലാണ് ശിക്ഷ കഠിനമായത്.
മുമ്പ് ഇന്‍ഷുറന്‍സ് ഇല്ലാത്തതടക്കം 14 തവണ ഇവര്‍ മോട്ടോര്‍വാഹന കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ധൃതിയില്‍ ഷോപ്പിങ്ങിന് പോകുകയായിരുന്നു എന്നാണ് ഇവരുടെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. അഞ്ച് മക്കളുടെ അമ്മയാണ് ലോറന്‍സ്.

ഡ്രൈവിങ് ലൈസന്‍സ് കരുതാത്തതിനാല്‍ 200 യൂറോയും, എന്‍സിടി ഇല്ലാത്തതിനാല്‍ 100 യൂറോയും ഇവരോട് പിഴയടയ്ക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതിക്ക് അപ്പീല്‍ നല്‍കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

‘സ്ലോ ഡൗണ്‍ ഡേ’; വാഹനാപകടങ്ങള്‍ ഇല്ലാതാക്കാനായി ഗാര്‍ഡയുടെ പുതിയ പദ്ധതി
വാഹനാപകടങ്ങള്‍ ഇല്ലാതാക്കാനായി ഗാര്‍ഡയുടെ പുതിയ പദ്ധതി ‘സ്ലോ ഡൗണ്‍ ഡേ’ പ്രഖ്യാപിച്ചു.ഒക്‌റ്റോബര്‍ 21,22 തീയതികളില്‍ ആചരിക്കുന്ന സ്ലോ ഡൗണ്‍ ഡേയില്‍ ‘തംപ്സ് അപ്പ്’ കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ ഗാര്‍ഡ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഫോട്ടോകള്‍ @gardatraffic എന്ന അക്കൗണ്ടില്‍ #slowdownday എന്ന ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്യണം.

വാഹനങ്ങള്‍ വേഗത കുറച്ച് ഓടിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതിയില്‍ രാജ്യമെമ്പാടുമുള്ള സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാനും ഉദ്ദേശ്യമുണ്ട്.op-slow-down-16 ഇതിന്റെ ഭാഗമായി ഗാര്‍ഡയുടെ പുതിയ റിക്രൂട്ടിന് പേര് നിര്‍ദ്ദേശിക്കാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടും. അമിതവേഗതയുടെ അപകടങ്ങളും മറ്റും വ്യക്തമാക്കുന്ന പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കവിത. ഗാനം എന്നിവ തയ്യാറാക്കുകയുമാകാം. slowdownday@garda.ie എന്ന ഇമെയിലിലാണ് സൃഷ്ടികള്‍ അയയ്ക്കേണ്ടത്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top