Wednesday December 07, 2016
Latest Updates

ഗാര്‍ഡ പതിവായി പരിഹാസവും അധിക്ഷേപവും കേള്‍ക്കുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,ഇന്ന് പ്രതിഷേധ സമരം

ഗാര്‍ഡ പതിവായി പരിഹാസവും അധിക്ഷേപവും കേള്‍ക്കുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,ഇന്ന് പ്രതിഷേധ സമരം

ഡബ്ലിന്‍: പൊതുജനങ്ങളില്‍ നിന്നും അധികാരികളില്‍ നിന്നും  ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കു നേരേ പതിവായി പരിഹാസവും അധിക്ഷപവും കേള്‍ക്കേണ്ടി വരുന്നതായി ഗാര്‍ഡയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനും അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ്‌സ് ആന്‍ഡ് ഇന്ഡസ്‌പെക്ടേഴ്‌സ് പ്രസിഡന്റുമായ അന്റോണിറ്റേ കണ്ണിങ്ഹാം. ഇതിനുപുറമെ പലപ്പോഴും കല്ലേറു പോലും സഹിക്കേണ്ടി വരുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗാര്‍ഡ ഡോളിനു മുന്നില്‍ ഇന്ന് പ്രതിഷേധം നടത്താനിരിക്കെയാണ് തങ്ങള്‍ നേരിടുന്ന ദുരവസ്ഥയെപ്പറ്റി അവര്‍ മനസ്സു തുറന്നത്.

തനിക്ക് വ്യക്തിപരമായി ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടെന്നു കണ്ണിങ്ഹാം വ്യക്തമാക്കി. ലിമറിക്കിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും, ലിമറിക്ക് പോലുള്ള ഇടങ്ങളില്‍ ജോലി ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനെല്ലാ പുറമെ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തത്, അംഗബലക്കുറവ്, ട്രെയിനിങ്ങിന്റെ അഭാവം, ബജറ്റ്, ശമ്പളം എന്നിവയുടെ കുറവ് എന്നിങ്ങനെ ഗാര്‍ഡ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെയാണെന്നും കണ്ണിങ്ഹാം ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ പ്രതിഷേധത്തിനു ശേഷം തുടര്‍ച്ചര്‍ച്ചയായ പ്രതിഷധേങ്ങള്‍ നടത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നതായിം അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രതിഷേധങ്ങളെല്ലാം തന്നെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കുമെന്നും അവര്‍ പറഞ്ഞു.

Scroll To Top