Tuesday January 16, 2018
Latest Updates

ഡബ്ലിനില്‍ വീണ്ടും വെടിവെപ്പ്,സംഘര്‍ഷം വര്‍ദ്ധിക്കുന്നു

ഡബ്ലിനില്‍ വീണ്ടും വെടിവെപ്പ്,സംഘര്‍ഷം വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍: തലസ്ഥാന നഗരിയില്‍ വീണ്ടും വെടിവെപ്പ്. വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്‍ഡല്‍കിനിലുള്ള ഷാന്‍കാസിലിലാണ് ഇന്നലെ രാത്രി 9 മണിക്ക് മുമ്പായി 27കാരന് വെടിയേറ്റത്. കാലിലും കൈയിലുമായി നാലു തവണ വെടിയേറ്റ ഇയാളെ ബ്ലാഞ്ചാര്‍ഡ്ടൗണിലെ കൊനോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവസ്ഥലത്ത് ഗാര്‍ഡയും മറ്റും സുരക്ഷയൊരുക്കിയിട്ടുണ്ട്.നഗരത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വിവിധ ഗുണ്ടാസംഘങ്ങള്‍ പരസ്പരം പോരടിക്കാന്‍ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.റീജന്‍സി ഹോട്ടലില്‍ മുമ്പ് ഉണ്ടായ കൊലപാതകത്തിന്റെ അനുബന്ധമാണ് ഇപ്പോഴത്തെ സംഭവവും എന്ന് കരുതപ്പെടുന്നു.

കാറിലെത്തിയ രണ്ടു പേരാണ് വെടിവെപ്പിനു പിന്നില്‍ എന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന് സില്‍വര്‍ സലൂണ്‍ കാറില്‍ ഇവര്‍ എം50 റൂട്ടില്‍ രക്ഷപ്പെട്ടു. പരിക്കേറ്റയാളെ ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഗാര്‍ഡ മുമ്പ് സമീപിച്ചിട്ടുണ്ട്. സംഭവത്തിന് കിനാന്‍ഹച്ച് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top