Tuesday September 26, 2017
Latest Updates

വെയില്‍ കായുന്നതൊക്കെ കൊള്ളാം…പക്ഷേ അടക്കം പാലിക്കണം

വെയില്‍ കായുന്നതൊക്കെ കൊള്ളാം…പക്ഷേ അടക്കം പാലിക്കണം

ഡബ്ലിന്‍ :വെയില്‍ കായുന്നതൊക്കെ കൊള്ളാം… പക്ഷേ അടക്കം പാലിക്കണം… മുന്നറിയിപ്പ് ഗാര്‍ഡയുടേതാണ്,പാലിച്ചില്ലെങ്കില്‍ വെയിലും,മഞ്ഞും കൊള്ളാനാവാതെ ജയിലില്‍ കിടക്കേണ്ടി വരും.

സൂര്യതാപമേല്‍ക്കാന്‍ വീടിനു മുന്നിലും പിന്നാമ്പുറത്തും തുണ്ട് വസ്രത്രങ്ങളുമണിഞ്ഞ് പ്രകടനം നടത്തുന്നവര്‍ക്കെതിരെയാണ് ഗാര്‍ഡയുടെ പ്രധാന മുന്നറിയിപ്പ്.പ്രാദേശിക പാര്‍ക്കുകളിലും അത്ര വലിയ ‘ ഷോ’കാണിക്കേണ്ട.കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്ക് 634 യൂറോ പിഴയോ ആറുമാസം ജയിലറയോ ലഭിക്കും.ക്രിമിനല്‍ നിയമം(ഭേദഗതി) 1990 പ്രകാരമാകും ശിക്ഷിക്കുക.

വിവേകത്തോടെ എല്ലാവരും പെരുമാറണമെന്ന് ഗാര്‍ഡ ഉപദേശിക്കുന്നു. അയല്‍ക്കാരെ നമ്മളുടെ നഗ്‌നത കാണിക്കാന്‍ ഇടവരുത്തരുതെന്നും ഗാര്‍ഡ നിര്‍ദേശിച്ചു.ലോക്കല്‍ പാര്‍ക്കുകളില്‍ വസ്ത്രമുരിയുന്നതും വേണ്ട.ചൂട് ഇന്നോടെ 28 ഡിഗ്രിയിലെത്തും.വസ്ത്രമില്ലാത്തത് ഒരു പക്ഷേ ആപത്തിലെത്തിച്ചേക്കാമെന്നു ഗാര്‍ ഓര്‍മ്മിപ്പിക്കുന്നു
.
ബുധനാഴ്ച നല്ല കാലാവസ്ഥയാണെങ്കിലും പടിഞ്ഞാറന്‍ കൗണ്ടികളില്‍ മേഘം കനക്കുന്നതായി സൂചനയുണ്ട്. അതിനാല്‍ വൈകുന്നേരത്തോടെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.പക്ഷെ ഉയര്‍ന്ന താപനില 23-27 ഡിഗ്രി ആയിരിക്കും.ലെയ്ന്‍സ്റ്ററിന്റെ ഭാഗങ്ങളില്‍ 27നും 28നും ഇടയിലായിരിക്കും ചൂട്.തെക്കന്‍ ദിശയിലേക്ക് കാറ്റിനും സാധ്യതയുണ്ട്.

Scroll To Top