Wednesday August 23, 2017
Latest Updates

ഭീകരപ്രവര്‍ത്തനമെന്നു സംശയിക്കുന്ന സാമ്പത്തിക ഇടപാടുകള്‍; രണ്ട് പേര്‍ അറസ്റ്റില്‍

ഭീകരപ്രവര്‍ത്തനമെന്നു സംശയിക്കുന്ന സാമ്പത്തിക ഇടപാടുകള്‍; രണ്ട് പേര്‍ അറസ്റ്റില്‍

ഡബ്ലിന്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന ഗാര്‍ഡ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.സാമ്പത്തികഭീകരതയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.അല്‍ജീരിയനായ മുപ്പതുകാരനെയും മൊറോക്കണ്‍ സ്വദേശിയായ 40 കാരനുമാണ് പിടിയിലായത്.കൗണ്ടര്‍ ടെററിസം ഇന്റര്‍നാഷണല്‍ യൂനിറ്റംഗങ്ങളാണ് ദ ടെററിസ്റ്റ് ഒഫന്‍സസ് നിയമപ്രകാരം അറസ്റ്റ് ചെയ്തത്.ബ്ലാക്ക് റോക്ക് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇരുവരേയും.

സ്വോര്‍ഡ്സ്,സ്റ്റ്പാസൈഡ്,സൗത്ത് സര്‍ക്കുലര്‍റോഡ്,ട്രിം എന്നിവിടങ്ങളില്‍ നിരവധി പരിശോധനകള്‍ നടത്തി.ആഗോളഭീകരതയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിയതു സംബന്ധിച്ച് ഇവരെ ചോദ്യം ചെയ്യുകയാണ്.യൂറോപ്യന്‍ രാജ്യങ്ങളുടെ വിവിധ എന്‍ഫോഴ്സ്മെന്റ് അന്വേഷണ ഏജന്‍സികള്‍ ഏകോപിപ്പിച്ചു നടത്തുന്ന പരിശോധയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ലാപ്ടോപ്പുകളും രേഖകളുമൊക്കെ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.

Scroll To Top