Saturday December 03, 2016
Latest Updates

ഗാര്‍ഡകള്‍ ജോലി ചെയ്യുന്നില്ല,സേനയില്‍ അഴിച്ചു പണി വേണമെന്ന് റിപ്പോര്‍ട്ട് 

ഗാര്‍ഡകള്‍ ജോലി ചെയ്യുന്നില്ല,സേനയില്‍ അഴിച്ചു പണി വേണമെന്ന് റിപ്പോര്‍ട്ട് 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഗാര്‍ഡകള്‍ ജോലിയ്ക്കിടയില്‍ ‘ഒളിച്ചു കളി നടത്തുന്നവരാണെന്ന വലിയ ആരോപണവുമായി  ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍. 
വേണ്ടത്ര ഗാര്‍ഡമാര്‍ ഉണ്ടെങ്കിലും ബീറ്റില്‍ ഉള്ളവരുടെ എണ്ണം നാമമാത്രമാണെന്നാണ് ഗാര്‍ഡ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട്.’മേശക്ക് പിന്നില്‍ നിന്ന് 2000 ഗാര്‍ഡമാര്‍ അയര്‍ലണ്ടിലെ തെരുവുകളില്‍ സുരക്ഷയ്ക്കിറങ്ങണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.ഗാര്‍ഡസേനയില്‍ ഒരു അഴി്ച്ചുപണി അടിയന്തരമായി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
റിപ്പോര്‍ട്ടില്‍ ഗാര്‍ഡമാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്. നിഷ്ഫലമായ ഓര്‍ഗനൈസേഷണല്‍ ഘടന, നേതൃത്വമില്ലായ്മ, ഭരണനിര്‍വഹണത്തിലെ അപാകത, ഉത്തരവാദിത്വമില്ലായ്മ, വേണ്ട സമയത്ത് ഡ്യൂട്ടിയിലുണ്ടാകില്ല, പൊതുജനത്തിന് ആനുപാതികമായി ഗാര്‍ഡമാര്‍ ഇല്ലാതിരിക്കല്‍ തുടങ്ങിയ ഒട്ടേറെ കുറവുകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗാര്‍ഡ സംവിധാനത്തിന് അടിമുടി മാറ്റം ആവശ്യമാണെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ റോബര്‍ട്ട് കെ. ഒള്‍സണ്‍ പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് നിയമ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. 



Scroll To Top