Thursday September 21, 2017
Latest Updates

മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഗാര്‍ഡ അറസ്റ്റിലായി 

മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഗാര്‍ഡ അറസ്റ്റിലായി 

അത് ലോണ്‍ :മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസില്‍ മുതിര്‍ന്ന ഗാര്‍ഡ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 2013 ഒക്ടോബറില്‍ അത്‌ലോണിലും, ഡബ്ലിനിലുമായി താമസിക്കുന്ന രക്ഷിതാക്കളില്‍ നിന്നും രണ്ടു റോമ കുട്ടികളെ എച് എസ് ഇ യിലേക്ക് മാറ്റി പാര്‍പ്പിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് അനധികൃതമായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.

സംഭവ സമയത്ത് വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ ചില്‍ഡ്രന്‍സ് ഓംബുഡ്‌സ്മാന്‍ എമിലി ലോഗന്‍ കഴിഞ്ഞ ജൂലൈയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ബാല്‍ബ്രിഗ്ഗണ്‍ ഗാര്‍ഡ സ്റ്റേഷനില്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് അറസ്റ്റ് നടന്നത്. അറസ്റ്റിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗാര്‍ഡ കമ്മീഷണര്‍ നോറിന്‍ ഓ സുള്ളിവന്‍ പുറത്തിറക്കി.

അനധികൃതമായി വിവരങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ചുള്ള, ഗാര്‍ഡ നിയമാവലിയിലെ സെക്ഷന്‍ 62 പ്രകാരം ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഒരുജൂറിക്കു മുന്‍പാകെ വാദം നടക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷം വരേയും, ഡിസ്ട്രിക് കോടതിയില്‍ വിചാരണ നടന്നാല്‍ 12 മാസം വരേയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്

Scroll To Top