Friday December 09, 2016
Latest Updates

600 ഗാര്‍ഡകളുടെ ഒഴിവ്,അപേക്ഷകര്‍ 17000 

600 ഗാര്‍ഡകളുടെ ഒഴിവ്,അപേക്ഷകര്‍ 17000 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പബ്ലിക് അപ്പോയിന്റ്‌മെന്റ് സര്‍വീസ് ഗാര്‍ഡ ഫോഴ്‌സിലേയ്ക്ക് നടത്തിയ റിക്രൂട്ട്‌മെന്റില്‍ ഗാര്‍ഡയാകാന്‍ കൊതിച്ചെത്തിയത് 17,000 പേര്‍.വെറും 600 ഒഴിവുകളിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.ഒരൊഴിവിനു 30 പേരാണ് ഭൈമീകാമുകരായെത്തിയത്!
എങ്കിലും ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്റൊടെ മറ്റു ദേശീയതകളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയവരില്‍ നിന്നും കൂടുതല്‍ പേര്‍ സേനയിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അപേക്ഷകരില്‍ നല്ലൊരു ശതമാനം പുതിയതായി ഐറിഷ് പൗരത്വം സ്വീകരിച്ചവരാണ്.
കഴിഞ്ഞ വര്‍ഷവും അപേക്ഷകരില്‍ ഇതേ അനുപാതം ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവരില്‍ തൊണ്ണൂറു ശതമാനവും ഇവിടെ തന്നെ ജനിച്ചു വളര്‍ന്നവരാണ്.എങ്കിലും വിവിധ ദേശീയതകളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പ്രാതിനിധ്യം ഉറപ്പാക്കാന്‍ നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.



Scroll To Top