Saturday December 10, 2016
Latest Updates

ശമ്പളക്കുറവ്: നവംബര്‍ 4 മുതല്‍ ഗാര്‍ഡയും സമരത്തിന്

ശമ്പളക്കുറവ്: നവംബര്‍ 4 മുതല്‍ ഗാര്‍ഡയും സമരത്തിന്

ഡബ്ലിന്‍:ബസ് ഡ്രൈവര്‍മാര്‍ക്കു പിന്നാലെ ഗാര്‍ഡയും സമരത്തിനൊരുങ്ങുന്നു. വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടും കൂടുതല്‍ ആനുകൂല്യങ്ങള്‍ തേടിയുമാണ് സമരം. സമരത്തെ അണികളില്‍ ഏറെപ്പേരും പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. നവംബര്‍ 4,11,18,25 എന്നി ദിവസങ്ങളില്‍ സമരം ചെയ്യുമെന്നാണ് ഗാര്‍ഡ റെപ്രസന്റേറ്റിവ്സ് അസോസിയേഷന്‍ ഇന്നലെ വെളിപ്പെടുത്തിയത്.

ലാന്‍ഡ്സ്ഡൗണ്‍ റോഡ് കരാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെങ്കിലും ഇതില്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധനവോ, വലിയ ആവുകൂല്യങ്ങളോ ഇല്ല എന്ന് ഗാര്‍ഡ റെപ്രസന്റേറ്റിവ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ശമ്പള വര്‍ദ്ധനവ് ഇല്ലാത്തത് ഉദ്യോഗസ്ഥരില്‍ പ്രകടമായ രോഷത്തിന് കാരണമായിട്ടുണ്ടെന്നും അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചാണ് ഗാര്‍ഡ ജോലി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top