Saturday December 03, 2016
Latest Updates

കള്ളന്മാരില്‍ നിന്നും പിടിച്ചെടുത്ത ലക്ഷക്കണക്കിന് യൂറോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഗാര്‍ഡ ഉടമസ്ഥരെ തേടുന്നു,നിങ്ങളുടെ മോഷണം പോയ സ്വര്‍ണ്ണവും ഇവിടെയുണ്ടാകാം ! 

കള്ളന്മാരില്‍ നിന്നും പിടിച്ചെടുത്ത ലക്ഷക്കണക്കിന് യൂറോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഗാര്‍ഡ ഉടമസ്ഥരെ തേടുന്നു,നിങ്ങളുടെ മോഷണം പോയ സ്വര്‍ണ്ണവും ഇവിടെയുണ്ടാകാം ! 

ഡബ്ലിന്‍ :കളളന്‍മാരില്‍ നിന്നും പിടിച്ചെടുത്ത ലക്ഷകണക്കിന് യൂറോ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ ഉടമസ്ഥരെ തേടുകയാണ് ഗാര്‍ഡ. ഫെബ്രുവരി 22ന് ഗാര്‍ഡ നടത്തിയ ഓപ്പറേഷന്‍ ഫിയാക്ലയിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തത്. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മോഷ്ടിക്കപ്പെട്ട ആഭരണങ്ങളാണ് ഇവയെന്നാണ് ഗാര്‍ഡ കരുതുന്നത്.

കള്ളന്മാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ടിരുന്നത് ഇന്ത്യന്‍ വംശജരുടെ വീടുകളെ ആയിരുന്നതിനാല്‍ ഇവയില്‍ ഇന്ത്യാക്കാരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ആവും ഏറ്റവും കൂടുതല്‍ എന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ വര്ഷവും ഇന്ത്യാക്കാരുടെ വീടുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം മോഷണം പോയത്.

വളകളും മാലകളും വാച്ചുകളും മെഡലുകളുമെല്ലാം മോഷ്ടിക്കപ്പെട്ട ഈ സ്വര്‍ണ ശേഖരത്തില്‍ ഉണ്ട്. അയര്‍ലണ്ടില്‍ ഉടനീളമുളള എല്ലാ വീടുകളില്‍ നിന്നുമുളള മോഷണ മുതലാണ് ഇതെന്നാണ് ഗാര്‍ഡ കണക്കുകൂട്ടുന്നത്. ചില സ്വര്‍ണഭരണങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗാര്‍ഡ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്.
സ്വര്‍ണാഭരണങ്ങളുടെ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏല്‍പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും ചില ആഭരണങ്ങളുടെ വില അമൂല്യമാണെന്നും ഗാര്‍ഡ വക്താവ് പറഞ്ഞു. ജനങ്ങള്‍ അവരുടെ വിലപിടിപ്പുളള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാര്‍ഡയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മോഷണമുതലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.https://www.flickr.com/photos/gardasiochana/sets/72157651648194751/യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് നോക്കി മനസ്സിലാക്കുന്നതിനാണിത്. നിങ്ങളുടെ ആഭരങ്ങള്‍ ആ പട്ടികയിലുണ്ടെങ്കില്‍ ഗാര്‍ഡയുടെ ഫോണ്‍ നമ്പറായ 016663999ലേക്ക് രാവിലെ ഒമ്പതിനും വൈകുന്നേരം അഞ്ചിനും ഇടയില്‍ ബന്ധപ്പെടാവുന്നതാണ്.

Scroll To Top