Tuesday December 06, 2016
Latest Updates

യുവതിയുടെ മുഖത്ത് കുരുമുളക് പൊടി സ്‌പ്രേ ചെയ്ത് കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ഗാര്‍ഡയ്‌ക്കെതിരെ കോടതി,യുവതിയ്ക്ക് 12,000 യൂറോ നഷ്ടപരിഹാരം നല്കണം 

യുവതിയുടെ മുഖത്ത് കുരുമുളക് പൊടി സ്‌പ്രേ ചെയ്ത് കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ഗാര്‍ഡയ്‌ക്കെതിരെ കോടതി,യുവതിയ്ക്ക് 12,000 യൂറോ നഷ്ടപരിഹാരം നല്കണം 

ഡബ്ലിന്‍:യുവതിയുടെ മുഖത്ത് കുരുമുളക് പൊടി തളിച്ച് നീതി നടപ്പാക്കാന്‍ ശ്രമിച്ച ഗാര്‍ഡയ്ക്ക് കോടതിയുടെ ശകാരവും പിഴയും.താലയിലെ 32 വയസുകാരി ഷാരോണ്‍ ജോയ്‌സ് ഉപയോഗിക്കുന്ന കാറിന് എന്‍ സി റ്റിയും,മോട്ടോര്‍ ടാക്‌സും ഇല്ലെന്ന് ആരോപിച്ച് കാര്‍ പിടിച്ചെടുക്കാന്‍ ചെന്ന ഗാര്‍ഡയ്ക്കാണ് കോടതി 12,000 യൂറോ പിഴ വിധിച്ചത്.

താലയില്‍ താമസിക്കുന്ന ഷാരോണ്‍ 19 വയസുകാരനായ അനുജനെ ഫുട്‌ബോള്‍ മാച്ചിന് കൊണ്ട് പോകുന്നതിനിടയിലാണ് ട്രാഫിക് പോലിസ് അവരെ തടഞ്ഞു നിരത്തിയത്.വാഹനം ഷാരോണിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എന്‍ സി റ്റിയും,മോട്ടോര്‍ ടാക്‌സും വ ളരെ മാസങ്ങള്‍ മുമ്പേ കാലാവധി കഴിഞ്ഞതാണെന്നും ഇല്ലെന്നും ആരോപിച്ച് അപ്പോള്‍ തന്നെ കാര്‍ പിടിച്ചെടുക്കാന്‍ ഗാര്‍ഡ തീരുമാനിച്ചു.

വാഹനം തന്റെ മറ്റൊരു സഹോദരനായ റയ്‌നോള്‍ഡിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതാണെന്നും അടുത്തയിടെ മാത്രമാണ് താന്‍ വാങ്ങിയതെന്നും,നടപടി ക്രമങ്ങള്‍ മാറ്റാന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഷാരോണ്‍ പറഞ്ഞു നോക്കിയെങ്കിലും ഗാര്‍ഡ സമ്മതിച്ചില്ല.ഇതോടെ ക്ഷുഭിതയായ യുവതി ഗാര്‍ഡയ്ക്ക് നേരെ അസഭ്യവര്‍ഷം ആരംഭിക്കുകയായിരുന്നു.കാര്‍ കൊണ്ടുപോകാന്‍ ശ്രമിച്ച ഗാര്‍ഡയെ അവര്‍ ഇടിയ്ക്കുകയും തടയുകയും ചെയ്തു.

ഗതികെട്ട ഗാര്‍ഡ മുന്നറിയിപ്പ് നല്കിയ ശേഷം യുവതിയുടെ മുഖത്തേയ്ക്ക് കുരുമുളക് പൊടി സ്‌പ്രേ ചെയ്യുകയായിരുന്നു.ഇതോടെ അടങ്ങിയ യുവതിയെ കാറില്‍ നിന്നും വലിച്ചിറക്കി വിലങ്ങ് വെച്ച ഗാര്‍ഡ അവരെ റാത്ത്ഫര്‍നാം ഗാര്‍ഡ സ്‌റേറഷനിലേയ്ക്ക് കൊണ്ട് പോയി.

തുടര്‍ന്ന് വേദനയും ചൊറിച്ചിലും കലശായ നിലയില്‍ താലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാരോണ് വിദഗ്ദ ചികിത്സ നല്‍കേണ്ടിവന്നു.

തുടര്‍ന്ന് ഷാരോണ്‍ നല്കിയ പരാതിയിലാണ് അവരെ അക്രമിച്ചതിനും മാനഹാനി വരുത്തിയതിനുമായി ഗാര്‍ഡയും, നീതിന്യായ മന്ത്രിയും ചേര്‍ന്ന് 12,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഡബ്ലിന്‍ സിവില്‍ സര്‍ക്യൂട്ട് കോടതി വിധിച്ചത്.

Scroll To Top