Monday December 05, 2016
Latest Updates

ഡ്രൈവര്‍മാര്‍ സൂക്ഷിച്ചോ,ഗാര്‍ഡ പരിശോധന ഊര്‍ജ്ജിതമാക്കി…..

ഡ്രൈവര്‍മാര്‍ സൂക്ഷിച്ചോ,ഗാര്‍ഡ പരിശോധന ഊര്‍ജ്ജിതമാക്കി…..

ഡബ്ലിന്‍:മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ ഗാര്‍ഡ ചെക്കിംഗ് ഊര്‍ജിതമാക്കി. ഇനിമുതല്‍ സ്ഥിരമായി ഇതേ പരിശോധനയ്ക്കായി റോഡില്‍ ഗാര്‍യുണ്ടാവും, 

മദ്യപിച്ചു വാഹനമോടിയ്ക്കുന്നവരെ പരിശോധിക്കാന്‍. ഇന്നലെ രാവിലെ എം 1 ലെ മാറ്റ് ചെക്ക് പോയിന്റിലെ നിര്‍ബന്ധിത ആള്‍ക്കഹോള്‍ ടെസ്റ്റിംഗില്‍ രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ഗുരുതരവും ജീവന് ഭീഷണിയുമായ അപകടങ്ങളും കൂട്ടിയിടിക്കലുകളും ഒഴിവാക്കുകയാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യമെന്ന് ഗാര്‍ഡ വ്യക്തമാക്കി. മോട്ടോര്‍വേയിലെ ലേണര്‍ ഡ്രൈവര്‍മാര്‍, സംശയം തോന്നുന്ന ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, മോട്ടോറിസ്റ്റുകള്‍ എന്നിവരെ ലക്ഷ്യം വെച്ച പരിശോധനയാണ് ചെക്ക് പോയിന്റില്‍ ഇന്നലെ മുതല്‍ ആരംഭിച്ചത്

Scroll To Top