Saturday December 03, 2016
Latest Updates

ഇന്‍ഷുറന്‍സും ടാക്‌സും അടയ്ക്കാത്ത വാഹനങ്ങള്‍ പിടികൂടാന്‍ ഗാര്‍ഡ,ഇത്തവണ വാഹനം ക്ലാമ്പ് ചെയ്യാനും മടിക്കില്ല

ഇന്‍ഷുറന്‍സും ടാക്‌സും അടയ്ക്കാത്ത വാഹനങ്ങള്‍ പിടികൂടാന്‍ ഗാര്‍ഡ,ഇത്തവണ വാഹനം ക്ലാമ്പ് ചെയ്യാനും മടിക്കില്ല

ഡബ്ലിന്‍:ഇന്‍ഷുറന്‍സും ടാക്‌സും ശരിയായി അടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ പിടികൂടി കര്‍ശന നടപടികളെടുക്കുമെന്ന് ഗാര്‍ഡ. സമ്മര്‍ എന്‍ഫോഴ്‌സ്‌മെന്റ് കാംമ്പയിന്റെ ഭാഗമായാണ് നടപടി. ഇതിനെത്തുടര്‍ന്ന് ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ മേഖലയില്‍ (ഡിഎംആര്‍) ഇന്നലെ മൂന്ന് വാഹനങ്ങള്‍ പിടികൂടി.
പതിവിനു വിരുദ്ധമായി കോടതിയിലേക്ക് കേസ് രജിസ്റ്റര്‍ ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നതിനൊപ്പം ഗുരുതരമായ വീഴ്ച്ചകള്‍ കണ്ടെത്തിയാല്‍ വാഹനം ക്ലാമ്പ് ചെയ്യുന്നതിനും ഗാര്‍ഡ ഇത്തവണ ശ്രമിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം നാലു വാഹനങ്ങള്‍ ഇത്തരത്തില്‍ ക്ലാമ്പ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു.

Scroll To Top