Sunday December 11, 2016
Latest Updates

ഗാര്‍ഡയുടെ വമ്പന്‍ ചേസിംഗ് ..ഒരാളുടെ പിന്നാലെ പതിമൂന്ന് പട്രോളിംഗ് കാറുകള്‍ …

ഗാര്‍ഡയുടെ വമ്പന്‍ ചേസിംഗ് ..ഒരാളുടെ പിന്നാലെ പതിമൂന്ന് പട്രോളിംഗ് കാറുകള്‍ …

ഡബ്ലിന്‍: വാഹന പരിശോധനയില്‍ നിര്‍ത്താതെ പോയ ആളെ പിടി കൂടാന്‍ ഗാര്‍ഡയുടെ വമ്പന്‍ പോരാട്ടം.അവസാനം ഗാര്‍ഡയുടെ പതിമൂന്ന് പട്രോളിംഗ് കാറുകള്‍ കിലോമീറ്ററുകളോളം ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. 

വെസ്റ്റ് ഡബ്ലിനിലെ ക്ലൊണ്ടാല്‍ക്കിനില്‍ നിന്നാണ് ഗാര്‍ഡ ഇയാളെ പിന്തുടര്‍ന്നത്. വാഹന പരിശോധനയില്‍ ഗാര്‍ഡ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ നിര്‍ത്താതെ അമിത വേഗത്തില്‍ വാഹനമോടിച്ച് പോകുകയായിരുന്നു.മോഷ്ട്ടിച്ച വാഹനമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത് 

തുടര്‍ന്ന് ഗാര്‍ഡയുടെ 13 പട്രോളിംഗ് കാറുകള്‍ ചേര്‍ന്ന് നടത്തിയ സാഹസികമായ ചെയ്‌സിങ്ങില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഏറെ നേരം നീണ്ടു നിന്ന സാഹസിക ഓട്ടത്തിനിടയില്‍ ഗാര്‍ഡയെ കണ്ണുവെട്ടിച്ച് ഓടിയ യുവാവ് സിറ്റി സെന്ററിലെ പ്രൊ കത്ത്രീഡല്‍ പരിസരത്ത് കാര്‍ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടി കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

Scroll To Top