Wednesday November 22, 2017
Latest Updates

ഗാര്‍ഡാ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം മാത്രം 

ഗാര്‍ഡാ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം മാത്രം 

ഡബ്ലിന്‍:ഡബ്ലിന്‍ ബര്‍ഗ് ക്വേയിലെ വിസ ഓഫിസില്‍ (ഗാര്‍ഡാ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ) മുന്നിലെ നീളന്‍ ക്യൂ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നൂറു കണക്കിന് പേരാണ് വര്‍ക്ക്, സ്റ്റഡി, റീ എന്‍ട്രി വിസകള്‍ക്കായി രാത്രി മുഴുവന്‍ ഡബ്ലിന്‍ സിറ്റി സെന്ററില്‍ ക്യൂ നിന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.എഴുനൂറോളം പേരാണ് ഇന്നലെ (തിങ്കളാഴ്ച്ച) വെളുപ്പിന് മാത്രം ഇവിടെ ക്യൂവില്‍ ഉണ്ടായിരുന്നത്. 

നാളെ മുതല്‍ തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍ പുതിയ ഗാര്‍ഡ കാര്‍ഡ് രജിസ്‌ട്രേഷന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.ബുധന്‍,വ്യാഴം വെള്ളി ദിവസങ്ങളില്‍ ഗാര്‍ഡ കാര്‍ഡ് റിന്യൂ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.ഇനിയൊരു ബദല്‍ ക്രമീകരണം ഉണ്ടാവുന്നിടം വരെ പുതിയ നിയമം അനുസരിച്ചാവും പ്രവര്‍ത്തിക്കുകയെന്ന് ഗാര്‍ഡാ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ അറിയിച്ചു.

ഇന്ന് മുതല്‍ നിലവില്‍ വരുന്ന നടപടികള്‍ അനുസരിച്ച്, നിരവധി ഡബ്ലിന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള, അദ്യതവണ രജിസ്‌ട്രേഷന്‍ നടത്തുന്നവരോ, രജിസട്രേഷന്‍ പുതുക്കാനുള്ളവരെ ആയ വിദ്യാര്‍ത്ഥികള്‍ക്ക് ഡബ്ലിനിലുള്ള ബ്യൂറോ ഓഫ് ഐറിഷ് നാ്ച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസ് ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടതില്ല. 

ഗാര്‍ഡ വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് പ്രകാരം , ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, ദി റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് അയര്‍ലണ്ട്, ട്രിനിറ്റി കോളേജ് ഡബ്ലിന്‍, യൂണിറ്റി കോളേജ് ഡബ്ലിന്‍,ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അതിന്റെ അനുബന്ധ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളോട് ബര്‍ഗ് ക്വേയില്‍ ഉള്ള പബ്ലിക്ക് ഓഫീസിന് മുന്നില്‍ ക്യൂ നല്‍ക്കേണ്ട എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

ശൈത്യ കാലത്തിന്റെ അവസാനം ഈ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങള്‍ നിലവില്‍ വരുമെന്നും, ഇവ അധികം വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു.

 പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടിക്കറ്റുകള്‍ ഓഫീസില്‍ നിന്ന് ലഭിക്കാനായി, രാത്രി മുഴുവന്‍ അവിടെ കാവല്‍ നിന്ന നൂറു കണക്കിന് ആളുകളെ തിങ്കളാഴ്ച വെളുപ്പിന് ഇമിഗ്രേഷന്‍ ബ്യൂറോയ്ക്ക് മുന്നില്‍ കാണാമായിരുന്നു. അവരില്‍ ഞാറാഴ്ച രാത്രി 9.30 മുതല്‍ ക്യൂ നില്‍ക്കുന്നവരുമുണ്ടായിരുന്നു. 

തിങ്കളാഴ്ച രാവിലെ 6.30 തോട് കൂടി,ബ്ലോക്കിനു ചുറ്റുമായി വ്യാപിച്ച ക്യൂ അധികം വൈകാതെ 700 ല്‍ കൂടുതല്‍ ആളുകളുള്ള രണ്ട് വരികളായി വര്‍ദ്ധിച്ചു 

അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിന് ഒരു ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിക്കാന്‍ നാച്ച്വറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസ് പദ്ധതിയിടുന്നുണ്ട് എന്ന് ഒരു ഔദ്യേഗിക വക്താവ് മാധ്യമങ്ങളെ 2014 അറിയിച്ചിരുന്നെങ്കിലും, ഒരു വര്‍ഷത്തിനു ശേഷവും ഓണ്‍ലൈന്‍ സംവിധാനം അതിന്റെ പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണെന്നും അവസാനവട്ട പരിശോധനകള്‍ നടന്നു വരികയാണെന്നുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നത്. 

സര്‍ക്കാര്‍ അയര്‍ലണ്ടിലേക്ക് ആദ്യമായി എത്തുന്നവരോട് ബഹുമാനപൂര്‍വ്വവും മാന്യമായും ഇടപെടണമെന്നും, ഇത്തരം ക്യൂ ഒരു അപമാനകരമാണ് എന്നും, സെന്റര്‍ അയര്‍ലണ്ട് മൈഗ്രന്റ്‌സ് റൈറ്റ്‌സിന്റെ ഡയറക്ടറായ ഇഡെല്‍ മക്ജിനെലി പറയുന്നു. ‘അയര്‍ലണ്ടില്‍ ആദ്യമായി എത്തുന്നവരെ പോലും അപമാനിക്കുന്ന രീതിയിലാണ് നാം പക്ഷേ അവരോട് നല്ല രീതിയില്‍ ഇടപെടുന്നില്ല. ഇത് പ്ലാനിംഗിന്റെ പ്രശ്‌നമാണ്. ഇപ്പോള്‍ വര്‍ഷത്തിലെ വിദ്യാര്‍ത്ഥികളുടെ തിരക്ക് ഉള്ള സമയവും അത് അധിക സമ്മര്‍ദ്ദം നല്‍കുന്നതുമാണ്. ഒരു കൃത്യമായ സംവിധാനം ഇല്ലെങ്കില്‍ കൂടുതല്‍ ആള്‍ക്കാരെ നിയോഗിക്കണം’, അദ്ദേഹം തുടരുന്നു.

കഴിഞ്ഞ ആഴ്ച തന്നെ മടക്കി അയച്ചതിനെത്തുടര്‍ന്ന്, ഒരു ടിക്കറ്റ് നേടിയേ തീരൂ എന്ന വാശിയില്‍ ഞായറാഴ്ച രാത്രി 9.30 ന് ക്യൂവിന്റെ മുന്നില്‍ തന്നെ ഇടം പിടിച്ചതാണ് മെക്‌സിക്കോയില്‍ നി്ന്നുള്ള ഫാത്തിമ അറിയോജ. തന്റെ കയ്യില്‍ ഒരു സ്ലീപ്പിംഗ് ബാഗും മാറ്റും ഉണ്ടായിരുന്നെന്നും തങ്ങള്‍ പരസ്പരം സഹായിക്കുകയായിരുന്നെന്നും അടുത്തു നില്‍ക്കുന്ന യുവതികളുടെ സംഘത്തെ കാട്ടി അവര്‍ പറയുന്നു. പക്ഷേ താന്‍ ഉറങ്ങിയില്ല, ഇവിടെ തുറന്ന സ്ഥലത്ത് ഇത്ര തണുപ്പില്‍ ഉറങ്ങാന്‍ കഴിയില്ല. അറിയോജ പറയുന്നു. ഇതെല്ലാം മെക്‌സിക്കോയില്‍ സംഭിവിക്കുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്നും, എന്നാല്‍ അയര്‍ലണ്ടില്‍ ഇത് പ്രതീക്ഷിക്കുന്നില്ല എന്നും ഒരു ഒന്നാം ലോക രാജ്യമായ അയര്‍ലണ്ടില്‍ , പ്രത്യേകിച്ചും ഒരു യൂറോപ്യന്‍ രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സലാവുന്നില്ലെന്ന് അവര്‍ തുറന്നടിക്കുന്നു. 

ഗ്ലാഡിസ് അക്കോഗ്‌നന്‍ ക്ലോണില്‍ നിന്നാണ് വന്നത്, ഒപ്പം കുട്ടികളും 6.30 ന് എത്തിയത് അവളുടെ കൗമാരക്കാരനായ മകന്റെ വിസയ്ക്ക് വേണ്ടിയാണ്. അവള്‍ നേരത്തെ വീട് വിട്ട് വരാന്‍ കഴിയുമായിരുന്നില്ല കാരണം, ഗുരുതരമായ വൈകല്യങ്ങള്‍ അനുവഭിക്കുന്ന ഒരു മകളുണ്ട് അവള്‍ക്ക്. വീ്ണ്ടും ഒരിക്കല്‍ കൂടി വരിക എന്നത് തനിക്ക് ചിന്തിക്കാന്‍ പോലും ആവില്ലെന്ന് ഈ വനിത പറയുന്നു.

3 മാസം പ്രായമുള്ള പെണ്‍ കുഞ്ഞുമായി വെളുപ്പിനെ നാല് മണിക്ക് എത്തിയതാണ് ഫൈസല്‍ സഹൂറും ടാനിയയും. കാര്‍ലോയില്‍ നിന്ന് വെളുപ്പിന് 2.30 നേ അവര്‍ പുറപ്പെട്ടു കാരണം കഴിഞ്ഞ ദിവസം അഞ്ച് മണിക്ക് വന്നപ്പോള്‍ അവര്‍ക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടി വന്നിരുന്നു. 

13 വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്നു ചൈനയില്‍ നി്ന്നുള്ള അഞ്ചേലാ ഷാംഗ് വെളുപ്പിന് 3.30 ന് ക്യൂവില്‍ എത്തി.’ ഇത് കഷ്ടമാണ്, ഇവിടെ ശരിക്കും തണുപ്പാണ്, ബഹളമാണ്, ഒരു പാട് പേര്‍ കടന്ന് പോവുന്നു. ഭക്ഷണമില്ല, കുടിക്കാന്‍ ഒന്നുമില്ല, എന്തിന് ഒരു ടോയിലറ്റ് പോലും കാണാന്‍ കഴിയുന്നില്ല. ഇത് ശരിക്കും വീടില്ല എന്ന് എനിക്ക് തോന്നിപ്പിക്കുന്നു. തണുപ്പത്ത് സ്ലീപ്പിംഗ് ബാഗുമായി നില്‍ക്കുമ്പോള്‍ ആവലാതിപ്പെടുകയാണ് അവര്‍. എത്ര കാലമായി താന്‍ ഇവിടെ താമസിക്കുന്നെന്നും, എന്നാലും മനുഷ്യാവകാശം ലഭിക്കുന്നില്ല എന്നും, തങ്ങളുടെ അവകാശങ്ങള്‍ നീക്കപ്പെടുന്നത് പരിതാപകരമാണെന്നും അവര്‍ പറയുന്നു. 

Scroll To Top