Friday December 09, 2016
Latest Updates

സൂക്ഷിക്കുക :വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള   സോഷ്യല്‍ മീഡിയ പരിശോധിക്കാന്‍ ഗാര്‍ഡയ്ക്ക് അനുവാദം

സൂക്ഷിക്കുക :വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള   സോഷ്യല്‍ മീഡിയ പരിശോധിക്കാന്‍ ഗാര്‍ഡയ്ക്ക് അനുവാദം

ഡബ്ലിന്‍:സര്‍ക്കാരിന്റെ പുതിയ ബില്‍ പ്രകാരം ഗാര്‍ഡയ്ക്ക് രാജ്യത്തെ ജനങ്ങളുടെ ഇമെയില്‍,ഫേസ് ബുക്ക് സന്ദേശങ്ങള്‍,വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയവ പരിശോധിക്കാന്‍ അനുമതി നല്‍കും. ക്രിമിനലുകളും മറ്റും സന്ദേശങ്ങള്‍ കൈമാറാന്‍ ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച ബില്‍ ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഇന്ന് മന്ത്രിസഭയില്‍ അവതരിപ്പിക്കും.

ഓര്‍ഗനൈസ്ഡ് ക്രൈം, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് തടയിടാന്‍ പുതിയ ബില്‍ ഗാര്‍ഡയെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡബ്ലിനില്‍ ഈയിടെ ഉണ്ടായ ഓര്‍ഗനൈസ്ഡ് ക്രൈം കൊലപാതകങ്ങള്‍ പോലുള്ള സംഭവങ്ങളാണ് പുതിയ നിയമപരിഷ്‌കരണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Scroll To Top