Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ മാഫിയ ഗ്യാങ്ങുകള്‍ അരങ്ങു വാഴുന്നു; അന്വേഷണമെങ്ങുമെത്താതെ 240 കൊലപാതകങ്ങള്‍

ഡബ്ലിനില്‍ മാഫിയ ഗ്യാങ്ങുകള്‍ അരങ്ങു വാഴുന്നു; അന്വേഷണമെങ്ങുമെത്താതെ 240 കൊലപാതകങ്ങള്‍

ഡബ്ലിന്‍:രാജ്യത്ത് മാഫിയ ഗ്യാങ്ങുകള്‍ അരങ്ങു വാഴുന്നതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ ഗ്യാങ്ങുകളുടെ ആക്രമണത്തില്‍ രാജ്യത്ത് ഇതുവരെ കൊല്ലപ്പെട്ട 240 കൊലപാതകങ്ങളുടെ അന്വേഷണമാകട്ടെ, എങ്ങുമെത്താതെ മുടങ്ങിക്കിടക്കുകയുമാണ്. ഇതില്‍ 130 കൊലപാതകങ്ങളും നടന്നത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ്. ആര്‍ടിഇയുടെ പ്രൈം ടൈം പരിപാടിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഒന്നിന് പുറകെ മറ്റൊന്നായി കൊലപാതകപരമ്പരകള്‍ നീളുകയാണ്.പക പിന്നീട് കുടുംബംങ്ങള്‍ തമ്മിലുള്ള ശത്രുതയാവുകയും,ആദ്യ പാതകം നടന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ചവര്‍ പോലും പ്രതികാരത്തിന് വിധേയരാവുകയും ചെയ്യുന്ന അവസ്ഥ !

കൊല്ലപ്പെട്ട പലരുടെയും കുടുംബങ്ങള്‍ ഗാര്‍ഡയ്ക്ക് അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ കൈമാറണമെന്ന് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചു. 2010ല്‍ ഫിന്‍ഗ്ലസിനു സമീപം ഡബ്ലിന്‍ ഗ്യാങ്ങിന്റെ വെടിയേറ്റു കൊല്ലപ്പെട്ട മാര്‍ക്ക് നൂനന്‍, ഗ്ലെന്‍ മുര്‍ഫി എന്നിവരുടെ അമ്മമാരും, 2014ല്‍ കൊല്ലപ്പെട്ട ഓവന്റെ അമ്മയും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഓവനെയും സുഹൃത്ത് അന്തോണി കീഗനെയും കാറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഇഞ്ചികപ് ഐലന്‍ഡില്‍ കാണപ്പെടുകയായിരുന്നു.

Scroll To Top