Sunday December 11, 2016
Latest Updates

മഹാത്മാഗാന്ധി ബ്രിട്ടീഷ് ചാരനെന്ന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു

മഹാത്മാഗാന്ധി ബ്രിട്ടീഷ് ചാരനെന്ന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: മഹാത്മഗാന്ധി ബ്രിട്ടീഷുകാരുടെ എജന്റായിരുന്നുവെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ന് രാവിലെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ബ്ലോഗിലാണ് കട്ജുവിന്റെ കടുത്ത പരാമര്‍ശം. ബ്രിട്ടീഷുകാരുടെ നയങ്ങളാണ് ഗാന്ധി പിന്തുടര്‍ന്നതെന്നും ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്ഠിതമായിരുന്നുവെന്നും കട്ജു തന്റെ ബ്ലോഗില്‍ പറയുന്നു. ബ്രിട്ടീഷുകാരുടെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തിന് ഊര്‍ജം പകരുന്നതായിരുന്നു ഗാന്ധിജിയുടെ നിലപാടുകള്‍. ഗാന്ധിജി എല്ലായ്‌പോഴും മതമാണ് പ്രസംഗിച്ചിരുന്നത്.ഹിന്ദു മതത്തെ കുറിച്ചാണ് ഗാന്ധിജി തുടരെ സംസാരിച്ചത്. രാമരാജ്യം, ഗോരക്ഷ, ബ്രഹ്മചര്യം, ജാതി സമ്പ്രദായം തുടങ്ങിയ കാര്യങ്ങള്‍ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ഗാന്ധിജി അവതരിപ്പിച്ചു.   

1921 ജൂണ്‍ 10ന് ‘യങ് ഇന്ത്യ’യില്‍, താന്‍ ഒരു സനാതന ഹിന്ദുവാണെന്നും വര്‍ണാശ്രമത്തില്‍ താന്‍ വിശ്വസിക്കുന്നെന്നും ഗാന്ധിജി വ്യക്തമാക്കിയിരുന്നു.  ഒപ്പം, പശുക്കളുടെ സംരക്ഷണത്തിലും താന്‍ വിശ്വസിക്കുന്നെന്നും ഗാന്ധിജി ആ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, പൊതുസമ്മേളനങ്ങളില്‍ ഹിന്ദു പ്രാര്‍ത്ഥനാഗാനമായ ‘രഘുപതി രാഘവ രാജാറാം’ ഉറക്കെ പാടുകയും ചെയ്തിരുന്നുവെന്നും കട്ജു പറയുന്നു.

ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഗാന്ധിജി പറയുന്നതിനോട് യാഥാസ്ഥിക മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ടായി. ഇതിനാല്‍ അവര്‍ മുസ്‌ലിം ലീഗ് പോലുള്ള പാര്‍ട്ടികളിലേക്ക് ആകൃഷ്ടരായി. ഇത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തെ സഹായിക്കുന്നതല്ലേയെന്നും കട്ജു ചോദിച്ചു.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവസമരങ്ങള്‍ ആരംഭിച്ചത്. ചന്ദ്രശേഖര്‍ ആസാദ്, അഷ്ഫാഖുല്ല, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവര്‍ ഇതിന്റെ മുന്നണിപോരാളികളായിരുന്നു. എന്നാല്‍ സത്യാഗ്രഹസമരം എന്ന അസംബന്ധമായ പുതിയ രീതി കൊണ്ടുവന്ന് ഈ വിപ്ലവ സമരങ്ങളുടെ വീര്യം ഗാന്ധിജി കുറച്ചു. ഇത് ബ്രിട്ടീഷുകാരെ സഹായിച്ചെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.

Scroll To Top