Thursday December 08, 2016
Latest Updates

അവധിയില്ലാത്ത ഗാന്ധി ജയന്തി; ഗോവാ സര്‍ക്കാര്‍ ഗാന്ധിയെ മറന്നു

അവധിയില്ലാത്ത ഗാന്ധി ജയന്തി; ഗോവാ സര്‍ക്കാര്‍ ഗാന്ധിയെ മറന്നു

പനാജി:ഒക്‌റ്റോബര്‍ 2 ഇന്ത്യാക്കാര്‍ക്ക് മറക്കാനാവാത്ത ഒരു ദിവസമാണ്.മഹാത്മാഗാന്ധിയുടെ ജന്മദിനം എന്ന നിലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യമൊട്ടാകെ സേവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും സ്വാതന്ത്ര്യത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ മുതല്‍ ഒക്‌റ്റോബര്‍ 2 തിരഞ്ഞെടുത്തിരുന്നു.

എന്നാല്‍ ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പട്ടികയില്‍നിന്ന് ഗാന്ധി ജയന്തി ഗോവയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം വരെ വ്യവസായ, വാണിജ്യ അവധി ദിനങ്ങളുടെ പട്ടികയില്‍ ഗാന്ധി ജയന്തി ഉള്‍പ്പെട്ടിരുന്നെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ദുര്‍ഗാദാസ് കാമത്ത് പറഞ്ഞു. അതേസമയം, മറ്റ് അവധി ദിനങ്ങളുടെ കാര്യത്തില്‍ മാറ്റമില്ല. ആര്‍.എസ്.എസിന്റെ നിര്‍ദേശമനുസരിച്ചാണ് ബി.ജെ.പി നയം തയാറാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിവസം ക്ലീന്‍ ഇന്ത്യാ കാമ്പയിന് തുടക്കമിടാനായി എല്ലാ ജീവനക്കാരും ഓഫിസുകളില്‍ ഹാജരുണ്ടാവണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ കൂടി പ്രതിഫലനമാണ് ഗോവയിലെ ബി ജെ പി സര്‍ക്കാരിന്റെ തീരുമാനം എന്നറിയുന്നു.

അവധി പട്ടികയില്‍ ഇല്ലെങ്കിലും ജയന്തി അവധിയായി തുടരുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഗോവാ മുഖ്യമന്ത്രി ലക്ഷ്മണ്‍ പരേഷ്‌കര്‍ രംഗത്ത് വന്നിട്ടുണ്ട്.എന്നാല്‍ ഇതിനായി നിലവിലുള്ള ഗസറ്റ് വിജ്ഞാപനം തിരുത്തേണ്ടതുണ്ട്.

Scroll To Top