Tuesday December 06, 2016
Latest Updates

നോര്‍വേയിലും ഇന്ത്യയിലും ഗണപതിയുടെ അവതാരത്തില്‍ കുഞ്ഞുങ്ങള്‍ പിറന്നു !

നോര്‍വേയിലും ഇന്ത്യയിലും ഗണപതിയുടെ അവതാരത്തില്‍ കുഞ്ഞുങ്ങള്‍ പിറന്നു !

അലിഗഢ്: നോര്‍വേയില്‍ ജനുവരിയില്‍ ഹിന്ദു ആരാധാനാമൂര്‍ത്തിയായ ഗണപതിയുടെ രൂപസാദൃശ്യത്തില്‍ ഒരു കുഞ്ഞു പിറന്നത് ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.ലോകമെമ്പാടും നിന്നുമായി ഇപ്പോഴും നോര്‍വേയിലെയ്ക്ക് ഹിന്ദുമത വിശ്വാസികള്‍ അടക്കമുള്ള നിരവധി പേരാണ് കുഞ്ഞുഗണപതി രൂപനെ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

alighatഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ അലിഗഢിലും തുമ്പിക്കൈയ്ക്ക് സമാനമായ രൂപങ്ങളോടെ പെണ്‍കുഞ്ഞ് ജനിച്ചതായി റിപ്പോര്‍ട്ടുകള്‍.മൂക്കിന് മുകളില്‍ ആനയുടെ തുമ്പിക്കൈക്ക് സമാനമായ രൂപവുമായി ജനിച്ച കുഞ്ഞിനെ ഹിന്ദു ദൈവം ഗണപതിയുടെ അവതാരമായാണ് നാട്ടുകാര്‍ കാണുന്നത്.

ഗണപതിയുടെ അവതാരമാണെന്ന് പറഞ്ഞ് നിരവധിപ്പേര്‍ വീട്ടിലെത്തുന്നുണ്ട്. കുട്ടിയെ ആരാധിക്കുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ തന്നെ കണ്ണിനും വായക്കും ഇടയിലായി മൂക്ക് വളര്‍ന്ന് തുടങ്ങിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ മൂക്കിന്റെ വളര്‍ച്ച ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണ് ഡോക്ടര്‍മാര്‍.എന്നാല്‍ ദൈവരൂപനായ കുഞ്ഞിന്റെ മൂക്ക് മുറിച്ചു കളയാനാവില്ലെന്ന് വാദിച്ച് ഒരു കൂട്ടം വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്.

നോര്‍വേയിലെ ഗണപതി രൂപന്റെ വിശേഷങ്ങളുമായി യൂ ടുബില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം 

Scroll To Top