Sunday December 11, 2016
Latest Updates

ഗോള്‍വേ,ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

ഗോള്‍വേ,ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

ലിമറിക്ക് : ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സുമാരുംസമരത്തിലേക്ക്. ഐ.എന്‍.എം.ഒയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 3 നാണ് സമരം. ഇത് സംബന്ധിച്ച് നടന്ന വോട്ടെടുപ്പില്‍ 93 ശതമാനം അംഗങ്ങളും സമരത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അന്നേ ദിവസം തന്നെ ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലും സമാനമായ പ്രതിഷേധം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു .

ലിമറിക്കില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിമറിക്കിലെ മറ്റ് ആശുപത്രികളിലെയും എന്നിസ്, നീനാ, ക്രൂം
എന്നിവടങ്ങളിലെ ആശുപത്രികളിലെ നഴ്‌സുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ്, ക്ലെറിക്കല്‍ , നോണ്‍ ക്ലെറിക്കല്‍ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. ആശുപത്രികളില്‍ ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും ജീവനക്കാരുടെ കുറവ് പരിഹരിക്കാത്തത്തിലും പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. ഐ.എന്‍.എം.ഒയുടെ കണക്ക് പ്രകാരം വ്യാഴാഴ്ച വിവിധ ആശുപത്രികളില്‍ ട്രോളിയില്‍ കാത്തിരുന്നവരുടെ എണ്ണം 433 കവിഞ്ഞിരുന്നു. ബുധനാഴ്ചത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 70 പേരുടെ വര്‍ധന ഉണ്ടായി.

ആശുപത്രികളിലെ നിലവിലെ പ്രതിസന്ധി രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നുംഐ.എന്‍.എം.ഒ ഇക്കാര്യം നിരവധി തവണ എച്ച്.എസ്.ഇ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണെന്നും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ മേരി ഫൊഗാര്‍ട്ടി പറഞ്ഞു.ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ ബെഡുകള്‍ അനുവദിക്കുകയും ആനുപാതികമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ ജനുവരി 27 ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട് ഇതിന് പിന്നാലെയാണ് കൂടുതല്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ സമര രംഗത്തേക്ക് നീങ്ങുന്നത്.



Scroll To Top