Wednesday November 22, 2017
Latest Updates

ഗോള്‍വേയിലെ ജ്വല്ലറിയില്‍ നിന്നും പട്ടാപ്പകല്‍ ഒരു മില്യന്റെ ആഭരണങ്ങള്‍ കൊള്ള ചെയ്ത സംഘം പിടിയിലായി 

ഗോള്‍വേയിലെ ജ്വല്ലറിയില്‍ നിന്നും പട്ടാപ്പകല്‍ ഒരു മില്യന്റെ ആഭരണങ്ങള്‍ കൊള്ള ചെയ്ത സംഘം പിടിയിലായി 

ഗോള്‍വേ :ഗോള്‍വേയിലെ ഷോപ്പ് സ്ട്രീറ്റിലെ ജ്വല്ലറിയില്‍ നിന്നും പട്ടാപകല്‍ തോക്ക് ചൂണ്ടി കൊള്ളനടത്തിയ ഒരു മില്യന്‍ യൂറോ വില വരുന്ന ആഭരണങ്ങള്‍ ഗാര്‍ഡ വീണ്ടെടുത്തു.ഷോപ്പ് സ്ട്രീറ്റിലെ ഹാര്‍ട്ട്‌സ്മാന്‍ ജ്വല്ലറിയില്‍ ഇന്നലെ രാവിലെ 10.45 നോട് കൂടിയാണ് മുഖം മൂടിയണിഞ്ഞു സംഘം പ്രവേശിച്ചത്.

ഒരു കൊള്ളക്കാരന്‍ തോക്ക് ചൂണ്ടി കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ കടയിലെ ജീവനക്കാര്‍ പരിഭ്രാന്തരായി നിശബ്ദരായി,നിമിഷങ്ങള്‍ക്കുള്ളില്‍ ജ്വല്ലറിയിലെ എല്ലാ ആഭരണങ്ങളും തട്ടിയെടുത്തു കൊള്ളസംഘം കടന്നു കളഞ്ഞു,

നിമിഷങ്ങള്‍ക്കുള്ളില്‍ വിവരമറിഞ്ഞെത്തിയ ഗാര്‍ഡ ഗോള്‍വേ സിറ്റിയില്‍ എമ്പാടുമായി നടത്തിയ തിരച്ചലില്‍ നാലംഗ കൊള്ള സംഘത്തെ പിടികൂടുകയായ്യിരുന്നു.കൊള്ള ചെയ്തുകൊണ്ട് വന്ന മുഴുവന്‍ ആഭരണങ്ങളും ,ഒരു കളിത്തോക്കും ഇവരില്‍ നിന്നും ഗാര്‍ഡ പിടിച്ചെടുത്തു.ഗാര്‍ഡ അറസ്റ്റ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Scroll To Top