Saturday December 03, 2016
Latest Updates

ഗോള്‍വെയിലെ വ്യാജമദ്യ വില്‍പ്പനശാലയില്‍ റെയ്ഡ് :കട പൂട്ടിച്ചു

ഗോള്‍വെയിലെ വ്യാജമദ്യ വില്‍പ്പനശാലയില്‍ റെയ്ഡ് :കട പൂട്ടിച്ചു

ഗോള്‍വെ:ഗോള്‍വെ സിറ്റി സെന്ററിലെ അനധികൃത മദ്യശാല ഗാര്‍ഡ പൂട്ടിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് അനധികൃത മദ്യശാലയില്‍ ഗോള്‍വെ ഗാര്‍ഡ റെയ്ഡ് നടത്തിയത്. വന്‍ മദ്യ ശേഖരവും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ബിയര്‍, സിഡാര്‍, റം, ജിന്‍, ബ്രാന്‍ഡി, വോഡ്ക തുടങ്ങിയവയുടെ വലിയ ശേഖരവും ഇതില്‍ പെടും. മുറിയില്‍ സുരക്ഷിതമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.

വില കുറച്ചു മദ്യം കിട്ടുമെന്നതിനാല്‍ നൂറു കണക്കിന് പേരാണ് ഇവിടെ ദിവസവും ഇടപാടുകാരായി എത്തിയിരുന്നത്.

സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗാര്‍ഡ ട്വിറ്ററിലൂടെ അറിയിച്ചു. ഇത്തരം അനധികൃത മദ്യ വില്‍പന ഗോള്‍വെയില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യശാലകളുടെയും പബുകളുടെയും പ്രവര്‍ത്തനത്തിന് ദോഷം ചെയ്യുമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.

Scroll To Top