Monday December 05, 2016
Latest Updates

റ്റൂം മലയാളികളുടെ ഓണാഘോഷം വര്‍ണ്ണാഭമായി

റ്റൂം മലയാളികളുടെ ഓണാഘോഷം വര്‍ണ്ണാഭമായി

ഗാള്‍വേ:കൌണ്ടി ഗാള്‍വേയിലെ റ്റൂമിലെ മലയാളികള്‍ ദേശീയോത്സവമായ ഓണം വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.തൊര്‍ല്‍ഗ് മോര്‍ കമ്യൂണിറ്റി സെന്ററില്‍ പൂക്കളവും നാടന്‍ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയ ‘റ്റൂം ഓണം’എല്ലാം കൊണ്ടും പുതുമ നിറഞ്ഞതായിരുന്നു.

തിരുവാതിര കളിയും ,മാര്‍ഗംകളിയും കുട്ടികളുടെ കലാപരിപാടികളും.ഗെയിംസുകളും ആഘോഷത്തെ വര്‍ണ്ണാഭമാക്കി.

ഓണാഘോഷ സമ്മേളനത്തില്‍ മറിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് അനില്‍ ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ആഘോഷ പരിപാടികളില്‍ റ്റൂമിലെ എല്ലാ മലയാളി കുടുംബങ്ങളും ഉത്സാഹപൂര്‍വ്വം പങ്കെടുത്തു.

വാര്‍ത്ത:അരുണ്‍ ജോസഫ് ഇലഞ്ഞിമറ്റം

tyoom 3tyoom

Scroll To Top