Thursday January 19, 2017
Latest Updates

ഗാള്‍വേ ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദ നഗരം 

ഗാള്‍വേ ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദ നഗരം 

ഗാള്‍വേ:ലോകത്തിലെ ഏറ്റവും മികച്ച സൌഹൃദ സിറ്റിയായി ഗാള്‍വേ നഗരത്തെ തിരഞ്ഞെടുത്തു.അമേരിക്കന്‍ യാത്രികരുടെ ട്രാവല്‍ ബൈബിള്‍ എന്നറിയപ്പെടുന്ന ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസിനാണ് ഐറിഷ് നഗരത്തിന് അനുപമമായ ഈ ബഹുമതി സമ്മാനിച്ചത്.ടൂറിസ്റ്റുകളുടെ തിരഞ്ഞെടുപ്പിലൂടെയാണ് ഗാള്‍വേ ഒന്നാം സ്ഥാനത്തെത്തിയത്.

മാത്രമല്ല,അയര്‍ലണ്ടിലെ തന്നെ ഡബ്ലിനും കോര്‍ക്കും ഇതേ സൌഹൃദ ലിസ്റ്റില്‍ മൂന്നാമതും നാലാമതും ആയിയെത്തിയിട്ടുണ്ട്.സൌത്ത് കരോലിനയിലെ ചാള്‍സ് ടൌണാണ് സൌഹൃദ നഗരപട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

സൌഹൃദത്തിനായി ഏറ്റവും നല്ല സമീപനം പുലര്‍ത്തുന്നവരാണ് ഗാള്‍വേക്കാര്‍.അവരുടെ ആഥിത്യ മര്യാദയും,ഫലിതോക്തിയും ആരെയും അവരിലേയ്ക്ക് ആകര്‍ഷിക്കും.അവാര്‍ഡ് കമ്മിറ്റിയുടെ കണ്ടെത്തല്‍ അങ്ങനെ പോകുന്നു.ഉത്സവഭരിതരും,പ്രസാദസ്ഥിരതയുള്ളവരുമാണ് ഗാള്‍വേക്കാര്‍ എന്നത് അവിടെ എത്തുന്ന ഏവരെയും സന്തോഷിപ്പിക്കുമെന്നതില്‍ അതിശയമില്ലയെന്നാണ് മാസികയുടെ അഭിപ്രായം.

Scroll To Top