Thursday August 17, 2017
Latest Updates

ഗോള്‍വേയില്‍ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ തിരുനാളും വാര്‍ഷികാഘോഷവും ഏപ്രില്‍ 22 ,33 തിയതികളില്‍

ഗോള്‍വേയില്‍ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ തിരുനാളും വാര്‍ഷികാഘോഷവും ഏപ്രില്‍ 22 ,33 തിയതികളില്‍

thiruഗോള്‍വേ:ഗോള്‍വേ സെ.ജോര്‍ജ്ജ് സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ തിരുനാളും ഭക്തസംഘടന വാര്‍ഷികവും ഏപ്രില്‍ 22, 23 തീയതികളില്‍ നടത്തപ്പെടും.ക്ലാരന്‍ബ്രിഡ്ജിലുള്ള സെ.ജോര്‍ജ്ജ് സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ ശുശ്രൂഷകള്‍ക്ക് അയര്‍ലണ്ടിലെ പ്രഥമ പാത്രിയാര്‍ക്കല്‍ വികാരി ആയിരുന്ന അഭി.കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്.

22 ന് വൈകുന്നേരം അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സണ്ടേസ്‌കൂള്‍ വാര്‍ഷികവും നടത്തപ്പെടും.

23 ശനിയാഴ്ച രാവിലെ മഹാപരിശുദ്ധനായ ഗീവര്‍ഗീസ് സഹദായുടെ മാധ്യസ്ഥത്തില്‍ അഭയം തേടി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിശ്വാസികളെ തിരുമേനിയും മറ്റ് വൈദികരും ചേര്‍ന്ന് സ്വീകരിക്കും.തുടര്‍ന്ന് പ്രഭാത പ്രാര്‍ത്ഥനയും പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെടുന്നതുമാണ്.
പെരുന്നാള്‍ ശുശ്രൂഷകളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്ത:ബോബി എം മാണി

Scroll To Top