Thursday July 27, 2017
Latest Updates

ഗോള്‍വേയില്‍ വിശുദ്ധവാരാചരണത്തിന് ഒരുക്കങ്ങളായി

ഗോള്‍വേയില്‍ വിശുദ്ധവാരാചരണത്തിന് ഒരുക്കങ്ങളായി

ഗോള്‍വേ:ഗോള്‍വേയിലെ മലയാളി കാത്തലിക് കൂട്ടായ്മയായ സെന്റ് തോമസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധവാരാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഓശാനയുടെയും,ദുഃഖവെള്ളിയുടെയും ശുശ്രൂഷകള്‍ ഗോള്‍വേ വെസ്റ്റിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലും,ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങള്‍ ഗോള്‍വേ ഈസ്റ്റിലെ ദാഗിസ്‌ക ഗുഡ് ഷെപ്പേഡ് കാത്തലിക്ക് ചര്‍ച്ചിലുമായിരിക്കും നടത്തപ്പെടുക.

ഓശാന:ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 29 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 നുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.കുരുത്തോലവിതരണവും ഉണ്ടായിരിക്കും.അന്നേ ദിവസം 2.30 ന് വേദപാഠക്ലാസുകള്‍ ആരംഭിക്കുന്നതാണ്.

ദുഃഖവെള്ളി:ദുഃഖവെള്ളിയാഴ്ച്ച (ഏപ്രില്‍3 )ഗോള്‍വേ വെസ്റ്റിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ വൈകിട്ട് 5. ന് കുരിശിന്റെ വഴി നടത്തപ്പെടും.

ഈസ്റ്റര്‍:ഈസ്റ്റര്‍ ദിനത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ ഗോള്‍വേ ഈസ്റ്റിലെ ദാഗിസ്‌ക ഗുഡ് ഷെപ്പേഡ് കാത്തലിക്ക് ചര്‍ച്ചില്‍ വെച്ചായിരിക്കും നടത്തപ്പെടുക.ഞായറാഴ്ച്ച വൈകിട്ട് 5 .15 നാണ് ഈസ്റ്റര്‍ദിന വിശുദ്ധ കുര്‍ബാന ആരംഭിക്കുക.തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഫാ.ജെയ്‌സണ്‍ കുത്തനാപ്പിള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.വിശുദ്ധ വാരാചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഗോള്‍വേ സെന്റ് തോമസ് ചര്‍ച്ച് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ജോസി ജെയിംസ് പുതുപള്ളിമറ്റം ( ട്രസ്റ്റി ) 089219 5580

Scroll To Top