Sunday December 11, 2016
Latest Updates

ഗോള്‍വേയില്‍ മാര്‍ച്ച് 6 ന് ഞായറാഴ്ച്ച ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കുന്ന ഏകദിന ധ്യാനം

ഗോള്‍വേയില്‍ മാര്‍ച്ച് 6 ന് ഞായറാഴ്ച്ച ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കുന്ന ഏകദിന ധ്യാനം

ഗാള്‍വേ:സെ.തോമസ് കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ വാര്‍ഷിക കുടുംബ ധ്യാനം മാര്‍ച്ച് 6 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 6 മണി വരെ ഗാള്‍വേ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടത്തപ്പെടും.വാര്‍ഷിക കുടുംബ ധ്യാനത്തിന് ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കല്‍(കോട്ടയം അഡാര്‍ട്ട് ഡയറക്ടര്‍) നേതൃത്വം നല്‍കും.വിശുദ്ധ കുര്‍ബാനയും കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകളും വാര്‍ഷിക കുടുംബ ധ്യാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിശുദ്ധവാര കര്‍മ്മങ്ങള്‍

ഓശാന ഞായര്‍:ഓശാനയുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും, വേദപാഠവും സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍
പെസഹാ വ്യാഴം: കുടുംബ യൂണിറ്റുകളിളുടെ ആഭിമുഖ്യത്തില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ
ദുഖ വെള്ളി:വൈകിട്ട് 5 ന്:കുരിശിന്റെ വഴി ശുശ്രൂഷകള്‍,(സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍)

ഉയിര്‍പ്പ് ഞായര്‍ : വൈകിട്ട് 5:30 ന് വിശുദ്ധ കുര്‍ബാന,തുടര്‍ന്ന് സ്‌നേഹ വിരുന്നും,(ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍)

വാര്‍ഷിക ധ്യാനത്തിലും തിരുകര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവകാ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : catholicmalayalees@gmail.com

Scroll To Top